#Cityflower| റമദാനില്‍ ത്രസിപ്പിക്കുന്ന ഓഫറുമായി സിറ്റി ഫ്ലവര്‍  അല്‍ ഖുറയാത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.


റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്‍റെ പുതിയ ഡിപാര്‍ട്ട്മെൻറ് സ്റ്റോര്‍  വടക്കൻ സൗദി അറേബ്യയിലെ അൽ ജൗഫ് പ്രവിശ്യയിൽ പ്രവര്‍ത്തനം ആരംഭിച്ചു. 2024 മാര്‍ച്ച് 27 ന് വൈകീട്ട് ഒമ്പതര മണിക്ക് മക്ക മുക്കറമ റോഡില്‍ നജദ് പാര്‍ക്കിന് സമീപം അല്‍ ഹമീദിയ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന സിറ്റി ഫ്ലവറിന്റെ പുതിയ ഡിപാര്‍ട്ട്മെൻറ് സ്റ്റോര്‍  ഫ്ലീരിയ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ആണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ്‌ കോയ, സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹിം, എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ്‌ കോയ, ഡയറക്ടര്‍ റാഷിദ് അഹമ്മദ്‌ കോയ, ബിസിനെസ്സ് രംഗത്തും സാമുഹ്യ സാംസ്‌കാരിക രംഗത്തെ വിശിഷ്ട വെക്തികള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

സിറ്റി ഫ്ലവര്‍ അല്‍ ഖുറയാത്ത് ശാഖ പുതിയ ഡിപാര്‍ട്ട്മെൻറ് സ്റ്റോര്‍  ഫ്ലീരിയ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉത്ഘാടനം ചെയ്യുന്നു സമീപം മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ്‌ കോയ, സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹിം തുടങ്ങിയവര്‍

ഉദ്ഘാടന വില്‍പനയോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വന്‍ കില്ലര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അനേകം ആകര്‍ഷകമായ ഓഫറുകളും ഉപഭോക്താക്കൾ ക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന തരത്തിലാണ് പുതിയ സ്റ്റോര്‍ സജ്ജീകരി ച്ചിരിക്കുന്നത്‌, റമദാന്‍ സ്പെഷ്യല്‍ വിഭവങ്ങള്‍ക്ക് പ്രത്യേകമായി ലഭിക്കുന്നു.  

വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ-സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടു സാധനങ്ങള്‍, പെർഫ്യൂംസ്‌, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോ ണിക്സ് ഉപകരണങ്ങള്‍, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കു മുള്ള പ്രത്യേക വസ്ത്ര ശേഖരം, ഹോം ലിനന്‍ തുടങ്ങി ഉപഭോക്താക്കൾക്ക് ആവശ്യമായതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട എല്ലാ ഉത്പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ഉറപ്പുവരുത്തുന്ന സിറ്റി ഫ്ലവർ സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളിലും സേവനം എത്തിക്കുക എന്ന ദൗത്യത്തിന്‍റെ ഭാഗമായാണ് അല്‍ ഖുറയാത്തില്‍ സ്റ്റോര്‍ ഓപ്പണ്‍ ചെയ്യുന്നതെന്നും ഉപഭോക്താക്കള്‍ തരുന്ന മികച്ച പ്രതികരണമാണ് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഞങ്ങള്‍ക്ക് പ്രചോദനമാകു ന്നതെന്നും മാനെജ്മെന്റ് വക്താക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു


Read Previous

#US State Department spokesman Matthew Miller| നീതിയുക്തമായ നടപടികളെ പ്രോത്സാഹിപ്പിക്കും; കെജ്‌രിവാളിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ആവര്‍ത്തിച്ച് അമേരിക്ക

Read Next

#Sania Mirza against Uwaisi | ഉവൈസിക്കെതിരെ സാനിയ മിര്‍സയെ കളത്തിലിറക്കും; ഹൈദരാബാദ് തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular