റി​യാ​ദി​ൽ ‘സി​റ്റി​സ്‌​കേ​പ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ’ പ്ര​ദ​ർ​ശ​ന​മേ​ള​യ്ക്ക്​ തു​ട​ക്കം; പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ 6500 കോ​ടി റി​യാ​ലി​​ന്‍റെ പു​തി​യ പ​ദ്ധ​തി


റി​യാ​ദ്​: വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ പാ​ർ​പ്പി​ട പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളു​ടെ നി​ർ​മാ​ണം വി​പു​ലീ​ക​രി​ക്കു​മെ​ന്ന്​ മു​നി​സി​പ്പ​ൽ ഗ്രാ​മ​കാ​ര്യ ഭ​വ​ന മ​ന്ത്രി മാ​ജി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ഹു​ഖൈ​ൽ പ​റ​ഞ്ഞു. ‘ഭാ​വി​യി​ലെ ഭ​വ​ന​നി​ർ​മാ​ണം’ ത​ല​ക്കെ​ട്ടി​ൽ റി​യാ​ദി​ൽ ആ​രം​ഭി​ച്ച ‘സി​റ്റി​സ്‌​കേ​പ് ഇ​ന്‍റ​നാ​ഷ​ന​ൽ’ പ്ര​ദ​ർ​ശ​ന​മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

6500 റി​യാ​ലി​ലേ​റെ മൂ​ല്യ​മു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കും. ലോ​ക​ത്തെ എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും വേ​ഗ​ത​യെ മ​റി​ക​ട​ക്കു​ന്ന ന​ഗ​ര വ​ള​ർ​ച്ച​ക്ക്​ സൗ​ദി അ​റേ​ബ്യ സാ​ക്ഷ്യം​വ​ഹി​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

‘വി​ഷ​ൻ 2030’ കൈ​വ​രി​ക്കു​ന്ന​തി​ന്​ ന​ഗ​ര​വ​ള​ർ​ച്ച​ക്ക്​​ വ​ലി​യ പ​ങ്കു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര റി​യ​ൽ എ​സ്​​റ്റേ​റ്റ് ഡെ​വ​ല​പ്പ​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ രാ​ജ്യ​ത്തു​ട​നീ​ളം പാ​ർ​പ്പി​ട പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ വി​പു​ലീ​ക​ര​ണ​ത്തി​ന് സാ​ക്ഷ്യം​വ​ഹി​ക്കും.

ഭ​വ​ന​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ലും വി​ക​സ​ന​പ്ര​ക്രി​യ​യി​ലും പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന​തി​നാ​യി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മ​ന്ത്രി പ്ര​സ്താ​വി​ച്ചു. നി​ക്ഷേ​പ​ത്തി​നും വി​വി​ധ ധ​ന​സ​ഹാ​യ ഓ​പ്ഷ​നു​ക​ൾ​ക്കും അ​നു​കൂ​ല​മാ​യ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും എ​ണ്ണ​യി​ത​ര ജി.​ഡി.​പി​യി​ലേ​ക്കു​ള്ള റി​യ​ൽ എ​സ്​​റ്റേ​റ്റ് വാ​യ്പ​ക​ളു​ടെ സം​ഭാ​വ​ന​യു​ടെ ശ​ത​മാ​നം എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ല​യി​ലേ​ക്ക് വ​ർ​ധി​പ്പി​യ്ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി.

സി​റ്റി​സ്‌​കേ​പ്’ പ്ര​ദ​ർ​ശ​ന​മേ​ള ഗു​ണ​പ​ര​മാ​യ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും പ​ങ്കാ​ളി​ത്തം സ​ജീ​വ​മാ​ക്കു​ന്ന​തി​നു​ള്ള നി​ര​വ​ധി ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ക്കു​ന്ന​തി​നും സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. റി​യാ​ദി​ന് വ​ട​ക്ക് മ​ൽ​ഹ​മി​ലു​ള്ള റി​യാ​ദ് എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ്​ സി​റ്റി​സ്​​കേ​പ്​ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ച​ത്. നാ​ലു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും.

നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും റി​യ​ൽ എ​സ്​​റ്റേ​റ്റ്, ബാ​ങ്കി​ങ്​ മേ​ഖ​ല​ക​ളി​ലെ മേ​ധാ​വി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​​ന്റെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ‘സി​റ്റി​സ്‌​കേ​പ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ’ റി​യ​ൽ എ​സ്​​റ്റേ​റ്റ് മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും ഡ​യ​ലോ​ഗ് സെ​ഷ​നു​ക​ളി​ലൂ​ടെ​യും പ്ര​ത്യേ​ക ശി​ൽ​പ​ശാ​ല​ക​ളി​ലൂ​ടെ​യും വെ​ല്ലു​വി​ളി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​മു​ള്ള പ്ര​ധാ​ന ഇ​വ​ൻ​റാ​ണ്.


Read Previous

‘സർക്കാരിന്‍റെ ദത്തുപുത്രി’ എന്ന് വിളിച്ച് പരിഹസിയ്ക്കുന്നവർക്ക് മറുപടിയുമായി; ഹനാൻ  

Read Next

സൗ​ദി​യി​ൽ അ​ഴി​മ​തി ന​ട​ത്തി വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യാ​ലും കു​ടു​ങ്ങും; ‘ന​സ​ഹ’​യും ഇ​ൻ​റ​ർ​പോ​ളും ഈ ​രം​ഗ​ത്ത്​ കൈ​കോ​ർ​ക്കു​ന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular