നി​യ​മ വി​രു​ദ്ധ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കുവെെറ്റ് പൗരനെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​; മ​നു​ഷ്യാ​വ​കാ​ശ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ അ​സം​ബ്ലി അം​ഗ​ങ്ങ​ള്‍


കുവെെറ്റ്: കുവെെറ്റ് പൗരനെ നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. മനുഷ്യാവകാശ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ അസംബ്ലി അംഗങ്ങള്‍ ആണ് എത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താനും യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്തു നടപടികൾ സ്വീകരിക്കണമെന്നും ഡോ.ഹസൻ ജോഹർ, മുഹന്നദ് അൽ സയർ, ഡോ. അബ്ദുൽകരീം അൽ കന്ദരി, ഡോ.അബ്ദുൽ അസീസ് അൽ സഖാബി, അബ്ദുല്ല അൽ മുദാഫ് എന്നീ എം.പിമാർ ആവശ്യപ്പെട്ടു.

ഭരണഘടന അനുസരിച്ച് പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് എം.പിമാര്‍ പറഞ്ഞു. ഭരണഘടനയുടെ 31-ാം അനുച്ഛേദത്തിൽ ആണ് പൗരന്മാരുടെ മൗലികാവകാശങ്ങളെകുറിച്ച് പറയുന്നത്. കഴിഞ്ഞ ദിവസമാണ് പൗരനെ ഇക്കാര്യം പറഞ്ഞ് അറസ്റ്റ് ചെയ്ത വാർച്ച വന്നത്. വിഷയത്തില്‍ പ്രതിരോധ മന്ത്രി ശൈഖ് അഹമദ് ഫഹദ് അസ്സബാഹ് അന്വേഷ ണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


Read Previous

സ്‌കൂള്‍ ബസ് തട്ടി മലയാളിയായ മൂന്നുവയസ്സുകാരന്‍ ഖത്തറില്‍ മരിച്ചു

Read Next

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular