സൗദിയില്‍ ഇന്നു പ്രതിദിന കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,048 പേര്‍ക്ക് 964 പേര്‍ രോഗമുക്തരായി കൊറോണ വാക്സിന്‍ എടുത്തവരുടെ എണ്ണം 94,11,431 ആയി


റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 1,048 ആണ് രോഗമുക്തി നേടിയത് 964 പേര്‍ അതേസമയം 11 കോവിഡ് മരണവും സ്ഥിരീകരിച്ചു.

രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 9,899 ആണ്.. ഇവരില്‍ 1,333 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 418,411 ഉം മരണ നിരക്ക് 6,968 ഉം രോഗമുക്തി നേടിയവര്‍ 401,544 ആയി രോഗമുക്തി നിരക്ക് 95.97 82ശതമാനമായി. 441 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് മേഖലയി ലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുഎട്ട്തുമായ 206 പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 മെയ്‌ ഒന്ന് വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 94,11,431 പേരാണ് കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ ആകെ 16,903,813 പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 65,454 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 15.21 കോടി പിന്നിട്ടു. ഇതുവരെ, 3,196,377 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 130,028,698 ആയി ചികിത്സയിലുള്ളവര്‍, 18,888,595 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ, എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് അമേരിക്കയും രണ്ടാംസ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്..ലോകത്താകമാനം ആകെ രോഗമുക്തി നിരക്ക് 85.48 ശതമാനമാണ്.


Read Previous

ഡോ: അരുണ്‍ ഉമ്മന്‍; ആരോഗ്യ രംഗത്തെ വേറിട്ട ശബ്ദം ഹോസ്പിറ്റൽ അഡ്മിനി സ്ട്രേഷനിൽ എം‌ബി‌എ നേടിയ ഇന്ത്യയിലെ ആദ്യ ന്യൂറോ സർജൻമാരിൽ ഒരാളാണ്.

Read Next

പരാജയം അംഗീകരിക്കുന്നു; പ്രതീക്ഷിക്കാ ത്ത തോൽവിയാണുണ്ടായത് ഉമ്മന്‍‌ചാണ്ടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular