ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന് തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്ര


കൊച്ചി: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന്. 2023ലെ പുരസ്ക്കാരമാണ് നടന് ലഭിച്ചിരിക്കുന്നത്.

ഇന്ത്യൻ ചലച്ചിത്രത്തിന്റ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹിബ് ഫാൽക്കെയുടെ സ്മരണാർത്ഥം 1969 മുതൽ ഭാരത സർക്കാർ നൽകുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്. മലയാളിയായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് 2004ൽ പുരസ്കാരം ലഭിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു മലയാളിക്ക് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.

2023ലെ പുരസ്കാരം ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ദേശീയചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ സമ്മാനിക്കും.


Read Previous

ഭൂരിപക്ഷവും രാഹുല്‍ അനുകൂലികള്‍; വിഡി സതീശന് എതിരായ സൈബര്‍ ആക്രമണത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു

Read Next

പെൺകുട്ടിയോട് ലെെംഗികാതിക്രമം; പിതാവിന്റെ സുഹൃത്തിനെ കെെയേറ്റം ചെയ്ത് നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »