മലപ്പുറം നിലമ്പൂർ ഭാഗങ്ങളിലേക്ക് ആവശ്യക്കാർ കൂടുതൽ,​ കെട്ടൊന്നിന് 230 രൂപ വരെ


ഷൊർണൂർ: പാലക്കാട് ജില്ലയിൽ മകരക്കൊയ്ത്ത് തുടങ്ങി. കർഷകർക്ക് തെല്ലൊരു ആശ്വാസമായി വൈക്കോലിന്റെ വിലയും കൂടി.

കാലാവസ്ഥ അനുകൂലമായതോടെ കൊയ്‌തെടുക്കാറായ മിക്ക പാടശേഖരങ്ങളിലും വെള്ളം വറ്റിയിട്ടുണ്ട്. കൂടാതെ വിളവിലും വർദ്ധനവ് വന്നതോടെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ നെല്ലിനു പുറമേ ഇത്തവണ വൈക്കോലും കർഷകർക്ക് കൂടുതലായി ലഭിച്ചു. കഴിഞ്ഞവർഷം, കൊയ്‌തെടുക്കാറായ പാടങ്ങളിൽ വെള്ളംവറ്റാത്ത സ്ഥിതിയായിരുന്നു. ചെളിയിലാണ് അന്ന് കൊയ്ത്തു നടത്തിയത്. ഇതോടെ പല കർഷകർക്കും വൈക്കോൽ നഷ്ടമായിരുന്നു. ഇത്തവണ നേരത്തേ കൊയ്ത പാടങ്ങളിലെ കർഷകർക്ക് വലിയ ആശ്വാസമാണ് വൈക്കോലിൽ നിന്ന് ലഭിച്ചത്. 200 മുതൽ 230 രൂപവരെയാണ് വലിയ കെട്ട് വൈക്കോലിന് ലഭിച്ചത്. ചെറുതിന് 150 മുതൽ 180 വരെയും വില ലഭിച്ചു.


Read Previous

ലക്ഷ്യമിടുന്നത് 9000 കോടി സമാഹരിക്കാന്‍; പലിശ നിരക്കുകള്‍ ഇങ്ങനെ

Read Next

പുലര്‍ച്ചെ രാഹുലുമായി തിരുവല്ലയിലെ ഹോട്ടലില്‍, തെളിവെടുപ്പിന് എസ്‌ഐടി, കനത്ത സുരക്ഷ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »