‘ധുരന്ധര്‍ 3’ റിലീസ് മൂന്ന് മാസത്തിനകം? വസ്‍തുത ആ പോസ്റ്റ് ക്രെഡിറ്റ് സീന്‍ നിങ്ങള്‍ മിസ് ആക്കിയതോ?


ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ എത്തിയ ധുരന്ധര്‍.

രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്ത നാലാമത്തെ സിനിമയാണ്. 1400 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത്. 19 ന് പ്രദര്‍ശനം ആരംഭിച്ച ധുരന്ധര്‍ 2 വന്‍ ഓപണിംഗ് ആണ് നേടിയത്. ഇപ്പോഴിതാ അണിയറക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു മൂന്നാം ഭാഗമാണ് ധുരന്ധര്‍ പ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച.

ധുരന്ധര്‍ പോസ്റ്റ് ക്രെഡിറ്റിലേതെന്ന് ആരോപിക്കപ്പെടുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇത്. ഒരു തിയറ്റര്‍ സ്ക്രീനില്‍ കാണിക്കുന്ന രീതിയിലുള്ള ദൃശ്യത്തില്‍ ധുരന്ധര്‍ ദി ഫൈനല്‍ ചാപ്റ്റര്‍ 2026 ജൂണ്‍ 14 ന് റിലീസ് ചെയ്യും എന്ന അറിയിപ്പാണ് ഉള്ളത്. വലിയ ശ്രദ്ധയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ നേടുന്നത്. പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ തീരാതെ തിയറ്റര്‍ വിടരുതെന്ന് റിലീസിന് മുന്‍പ് ആദിത്യ ധര്‍ പ്രേക്ഷകരോട് അഭ്യര്‍ഥിച്ചിരുന്നു. അതിനാല്‍ത്തന്നെ തിയറ്ററില്‍ തങ്ങള്‍ മിസ് ആക്കിയ അനൗണ്‍സ്‍മെന്‍റ് ആണോ ഇതെന്ന സംശയമാണ് പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തിന്. എന്നാല്‍ പ്രചരിക്കപ്പെടുന്ന ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ടതാണെന്നാണ് വാസ്തവം.


Read Previous

ആഗോള ഊർജ്ജ സുരക്ഷയേക്കുറിച്ച് ചർച്ച നടത്തി മാർക്കോ റൂബിയോയും എസ് ജയശങ്കറും

Read Next

പ്രമുഖ എഐ കമ്പനികളുടെ ഓഫീസുകളിലേക്ക് മാർച്ച് സ്റ്റോപ്പ് ദി എഐ റേസ് മുദ്രാവാക്യമുയർത്തി പ്രതിഷേധം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »