മൂത്രത്തില്‍ ചൂല് മുക്കി അടിക്കണം’; ചിന്ത ജെറോമിനെതിരെ വിവാദ പ്രസ്താവനയുമായി കെ സുരേന്ദ്രന്‍


കോഴിക്കോട്: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ മൂത്രത്തില്‍ ചൂല് മുക്കി അടിക്കണമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കോഴിക്കോട് കലക്ടറേറ്റ് മാര്‍ച്ചിലാണ് ബിജെപി പ്രസിഡന്റിന്റെ പരാമര്‍ശം.

സാധാരണ ജനത്തിന്റെ പ്രതികരണമാണ് ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്തു പണിയാണ് ചിന്ത ചെയ്യുന്നത്. കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ജോലി. വനിതാ നേതാവ് എന്ന ബഹുമാനം കൊടുക്കേണ്ടതില്ല. ആദ്യം അവര്‍ ജനങ്ങളെ ബഹുമാനിക്കാന്‍ പഠിക്കട്ടെ എന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

മുഖ്യമന്ത്രി പിണറായി വിജയനെയും സുരേന്ദ്രന്‍ പരിഹസിച്ചു. കേരളത്തില്‍ പശു ക്കളുടെ സംഭാവന പോലും മുഖ്യമന്ത്രി ചെയ്യുന്നില്ല. പിണറായി വിജയന്‍ ദന്തഗോ പുരത്തില്‍ നിന്നിറങ്ങണം. നികുതി വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ ബിജെപി ശക്തമായ സമരത്തിനിറങ്ങുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. 


Read Previous

ഇന്ത്യന്‍ സ്പിന്നില്‍ പതറി ഓസീസ്; എട്ട് വിക്കറ്റുകള്‍ വീണു; നഗ്പുരില്‍ ബാറ്റിങ് തകര്‍ച്ച

Read Next

ജഡ്ജിക്കും കലക്ടര്‍ക്കും വരെ അശ്ലീല കത്തുകളും വ്യാജ ഭീഷണിയും; കത്തെഴുത്ത് അമ്മയ്ക്കും മകനും ആനന്ദം; സുഹൃത്തിന്റെ കാമുകിയുടെ പേരില്‍ അശ്ലീല ചിത്രങ്ങളും പ്രചരിപ്പിച്ചു; കയ്യക്ഷര വിദഗ്ധനായ മകന് കവറും സ്റ്റാമ്പും വാങ്ങി നല്‍കുന്നത് അമ്മ, ഒളിക്യാമറ പേടിച്ച് വെന്റിലേഷന്‍ വരെ അടയ്‌ക്കേണ്ട ഗതികേടില്‍ അയല്‍ വാസികള്‍; കൊല്ലം കലക്ട്രേറ്റ് ബോംബ് ഭീഷണിക്കേസില്‍ അറസ്റ്റ്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular