എന്റെ മുത്തില്ലാതെ ഈ അമ്മക്ക് ജീവിക്കാന്‍ പറ്റില്ലെന്ന് എന്റെ വാവക്ക് അറിയില്ലേ…?, ഹൃദയംപൊട്ടിയുള്ള ആ കരച്ചിലാണ് രാവിലെ കണ്ടത്’


കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ചതില്‍ യുവാവ് ജീവനൊടുക്കിയതില്‍ യുവതിക്കെതിരെ നടപടി വേണമെന്ന് ടി സിദ്ദിഖ് എംഎല്‍എ. ദീപക്കിന്റെത് ഭാവിയില്‍ സോഷ്യല്‍ മീഡിയയില്‍ വരേണ്ട സമൂഹം കാണിക്കേണ്ട മര്യാദകള്‍ക്കുള്ള രക്തസാക്ഷിത്വമാണെന്നും സിദ്ദിഖ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ദീപക്കിന്റെ വീട്ടില്‍ എത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷയാണ് ഇല്ലാതായത്. ദീപക്കിന്റെ അച്ഛന്റേയും അമ്മയുടേയും വേദന കണ്ടിട്ട് സഹിക്കാനാവുന്നില്ലെന്നും ദീപക്കിന് നീതി ലഭിക്കണമെന്നും സിദ്ദിഖ് കുറിച്ചു.

എത്ര നിസാരമായാണ് ഒരു പാവം യുവാവിന്റെ ഒരു ജീവന്‍ നഷ്ടമായത്. സോഷ്യല്‍മീഡിയ ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഒരാളുടെ ജീവിതം തകര്‍ക്കാന്‍ ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആയു ധം. ശരിതെറ്റുകള്‍ അറിയാതെ ലോകം ഒരാള്‍ക്കെതിരെ തിരിയും… ചിലര്‍ക്ക് താങ്ങാന്‍ കഴിഞ്ഞേക്കാം … എന്നാല്‍ ദീപകിന് അതിന് കഴിഞ്ഞില്ല. ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ട്, അപമാനം താങ്ങാനാ വാതെ ദീപക് ജീവനൊടുക്കിയപ്പോള്‍… സമൂഹം ചിലതൊക്കെ മാറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു… ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.’- സിദ്ദിഖ് കുറിച്ചു.


Read Previous

അവന്റെ മുഖം കാണിക്കാം, അവളുടെ മുഖം മാത്രം ബ്ലര്‍ ചെയ്യുന്നത് എന്തിന്?; ഇപ്പോഴും തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നവര്‍; തുറന്നടിച്ച് ആര്യ

Read Next

രക്തദാനം ചെയ്തിട്ട് പോയ ആളാണ്, സ്ത്രീകളെ കാണുമ്പോള്‍ പരമാവധി വിട്ട് നടന്നാല്‍ അവനവനു കൊള്ളാം’; യുവാവിന്റെ ആത്മഹത്യയില്‍ സന്തോഷ് പണ്ഡിറ്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »