ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി ഡോ.വി കെ വിജയനെ നിയമിച്ചു


തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി ഡോ.വി.കെ.വിജയനെയും ദേവസ്വം ബോര്‍ഡ് അംഗമായി കെ പി വിശ്വനാഥനെയും സര്‍ക്കാര്‍ നിയമിച്ചു. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും.

കെ പി വിശ്വനാഥന്‍ നിലവില്‍ സിപിഐ പറവൂര്‍ മണ്ഡലം സെക്രട്ടറിയാണ്.1985-86 ല്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ സമയത്ത് എഐഎസ്എഫിലൂടെ തുടക്കം മാല്യങ്കര എസ്എന്‍എം കോളേജ് എഐഎസ്എഫ് സെക്രട്ടറി, താലൂക്ക് സെക്രട്ടറി, പ്രസിഡന്റ്, ജില്ല ജോ : സെക്രട്ടറി, സി പി ഐ ബ്രാഞ്ച്, സെക്രട്ടറി, വടക്കേക്കര എല്‍ സി സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എഐടി യുസി മണ്ഡലം പ്രസിഡന്റ്, ദീര്‍ഘകാലം പാര്‍ട്ടി താലൂക്ക് – മണ്ഡലം കമ്മിറ്റി അംഗം, ഇപ്പോള്‍ സി പി ഐ മണ്ഡലം സെക്രട്ടറിയും, ജില്ലാ കമ്മറ്റി അംഗവുമാണ്.


Read Previous

പലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസിന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് മുഹമ്മദ് മുസ്തഫയെ പുതിയ പലസ്തീൻ പ്രധാനമന്ത്രിയായി നിയമിച്ചു

Read Next

കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞു വീണു; അഞ്ചു വയസുകാരന് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular