എപ്പിക് ഫ്യൂറി’ ഓപ്പറേഷനിടെ അപകടം “ആകാശത്തെ ഇന്ധനക്കപ്പൽ KC-135 സ്ട്രാറ്റോടാങ്കർ യുഎസ് സൈനിക വിമാനം തകർന്നു


ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ യുഎസ് സെൻട്രൽ കമാൻഡിന്റെ (CENTCOM) ഭാഗമായ KC-135 സ്ട്രാറ്റോടാങ്കർ വിമാനം തകർന്നു. ‘എപ്പിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന സൈനിക ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കവെയാണ് അപകടം സംഭവിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ദൗത്യത്തിൽ പങ്കെടുത്ത രണ്ട് വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഒന്ന് തകരുകയും രണ്ടാമത്തെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു. വിമാനം തകരാൻ കാരണം ശത്രു പക്ഷത്തുനിന്നുള്ള വെടിവയ്പ്പോ അല്ലെങ്കിൽ അബദ്ധത്തിൽ സ്വന്തം പക്ഷത്തുനിന്നുള്ള (Friendly fire) ആക്രമണമോ അല്ലെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക തകരാറാണോ അപകടത്തിന് പിന്നിലെന്ന് പരിശോധിച്ചുവരികയാണ്.

അപകടസ്ഥലത്ത് യുഎസ് സേനയുടെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉന്നതതല അന്വേഷണം ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാ ൻഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. വിമാനത്തിന് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാൻ ഉപയോഗി ക്കുന്ന കരുത്തുറ്റ വിമാനമാണ് KC-135.


Read Previous

പ്രാർത്ഥന നിർഭരമായത്’ ഇരുരാഷ്ട്രങ്ങൾക്കും സർവ്വശക്തന്റെ കാവൽ നേർന്ന് സൗദിയിലെ കുവൈത്ത് അംബാസഡർ

Read Next

ആക്രമണ നീക്കങ്ങളെ തകർത്തെറിഞ്ഞ് സൗദി പ്രതിരോധ സേന; എംബസി മേഖല ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ വെടിവെച്ചിട്ടു. സുരക്ഷാ കവചം ശക്തം!”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »