അബുദാബി സംഗീത കൂട്ടായ്മ “ആർട്ട് ഫാക്ടറി” “ഈദിൻ പ്രകാശം” സംഗീത ആൽബം പ്രകാശനം ജൂണ്‍ നാലിന്


അബൂദാബി: ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി യിലെ സംഗീത കൂട്ടായ്മയായ “ആർട്ട് ഫാക്ടറി” ഒരുക്കുന്ന “ഈദിൻ പ്രകാശം” എന്ന സംഗീത ആൽബം അണിയറയിൽ ഒരുങ്ങുന്നു. ഗാനാലാപന രംഗത്ത് നിരവധി വേദികളിൽ വേറിട്ട അവതരണ മികവിലൂടെ സംഗീത ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ യുവ ഗായകൻ ഷാഹുൽ പുന്നക്കൽ, ഗായിക നസ്മിജ ഇബ്രാഹിം എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്

ഗാന രചന അധ്യാപിക അസ്നാ അലി വാഫിയ്യ . സംഗീതം സി എച്ച് ഫഹദ്. നിരവധി സംഗീത ദൃശ്യാ ആവിഷ്കാരങ്ങൾ ഒരുക്കിയ മാധ്യമ പ്രവർത്തകൻ കൂടിയായ പി. എം. അബ്ദുൽ റഹിമാൻ ആണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് “ഈദിൻ പ്രകാശം” എന്ന സംഗീത ആൽബം അബുദാബി യിലെ കലാ സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്ന ലത്തീഫ് പാലസ്, കെ പി ശരീഫ് ഫർദാൻ എന്നിവർ ആണ് നിര്‍മിച്ചിരിക്കുന്നത്

ടെലിവിഷൻ പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും ശ്രദ്ധേയരായ ഷാഫി മംഗലം, സിറാജ് എടപ്പാൾ,
ഷാനവാസ് ചെന്ത്രാപ്പിന്നി,സി എം വി ഫത്താഹ്, സുലൈമാൻ, സഹദ് അഞ്ചില്ലത്ത്, പി. എം. മുസ്തഫ തുടങ്ങിയ ഇരുപതോളം കലാ കാരന്മാർ പിന്നണിയിൽ ഉണ്ട് 2025 ജൂൺ നാല് ബുധനാഴ്ച വൈകുന്നേരം എസ്സാർ മീഡിയ ഓൺലൈൻ ചാനലിലൂടെ “ഈദിൻ പ്രകാശം”റിലീസ് ചെയ്യും.


Read Previous

10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്; തിരുവനന്തപുരം വിമാനത്താവളത്തില്‍ യുവതിയും യുവാവും പിടിയില്‍

Read Next

അണ്ണാ സര്‍വകലാശാല പീഡന കേസ്: പ്രതിക്ക് ജീവപര്യന്തം, 30 വര്‍ഷം പുറത്തുവിടരുതെന്ന് കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »