തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ചര്‍ച്ചയ്‌ക്ക് ; കെപിസിസി യോഗം ഇന്ന്, സിഎഎ രാജ്ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു


തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ കെപിസിസിയുടെ അടിയന്തര യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും ഇന്ന് രാവിലെ 10 മണിക്ക് കെപിസിസി ഓഫിസിലാണ് യോഗം ചേരുക. പ്രചാരണ പരിപാടികളെ സംബന്ധിച്ച് യോഗം തീരുമാനമെടുക്കും.

കെപിസിസി ആക്‌ടിങ് പ്രസിഡന്‍റായി എം എം ഹസന്‍ ചുമതയേല്‍ക്കും. പൗരത്വ ഭേദഗതി നിയത്തിനെതിരെ രാജ്‌ഭവന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം ഇന്ന്.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുന്നതിനെ തുടര്‍ന്ന് താത്കാലിക ചുമതല ലഭിച്ച എംഎം ഹസന്‍ ഇന്ന് ചുമതലയേല്‍ക്കും. സിഎഎ സമരം ഇന്ന് : സിഎഎ വിഷയത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുമണി വരെയാണ് പ്രതിഷേധം നടന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി ആക്റ്റിങ് പ്രസിഡന്‍റ് എം എം ഹസന്‍, കെ സുധാകരന്‍, ശശി തരൂര്‍ തുടങ്ങിയ നേതാക്കള്‍ പൗരത്വ ഭേദഗതി നിയമ സമരത്തില്‍ പങ്കെടുത്തു


Read Previous

കടമെടുപ്പ്: 5000 കോടി നല്‍കാമെന്ന് കേന്ദ്രം, 10,000 കോടി വേണമെന്ന് കേരളം; ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കാന്‍ സുപ്രീംകോടതി

Read Next

തമിഴ്നാട്ടിൽ സഖ്യത്തിന് ബിജെപി, സ്വകാര്യ ഹോട്ടലിൽ നിർണായ കൂടിക്കാഴ്ച; പങ്കെടുത്ത് ദിനകരനും ഒപിഎസും

Leave a Reply

Your email address will not be published. Required fields are marked *

Most Popular