അമേരിക്കയിൽ അത്യുക്ഷണം; എബ്രഹാം ലിങ്കന്റെ മെഴുക് പ്രതിമ ഉരുകി


വാഷിങ്ടൺ: അത്യുക്ഷണത്തെ തുടർന്ന് അമേരിക്കയുടെ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ മെഴുക് പ്രതിമ ഉരുകിയ നിലയിൽ. വാഷിങ്ടൺ ഡിസിയിലെ ഒരു എലി മെന്ററി സ്‌കൂളിൽ സ്‌ഥാപിച്ചിരുന്ന ആറ് അടി ഉയരമുള്ള പ്രതിമയാണ് ഉരുകിയത്. കഴിഞ്ഞ ശനിയാഴ്ച 100 ഡി​ഗ്രി ഫാരൻഹീറ്റായിരുന്നു വാഷിങ്ടൺ ഡിസിയിലെ താപനില.

പ്രശസ്ത അമേരിക്കൻ ആർട്ടിസ്റ്റായ സാൻഡി വില്യംസ് പണി കഴിപ്പിച്ച പ്രതിമ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗാരിസൺ എലിമെന്ററി സ്‌കൂളിൽ സ്‌ഥാപിക്കപ്പെട്ടത്. പ്രതിമ സ്ഥാപിച്ച് വെറും നാല് മാസം പിന്നിടുമ്പോഴാണ് നിർഭാ​ഗ്യകരമായ അവസ്ഥ. പ്രതിമ യുടെ തലഭാ​ഗം ഒടിഞ്ഞ നിലയിലും കാലുകൾ ഉടലിൽ നിന്ന് വേർപെട്ട അവസ്‌ഥയി ലുമാണ് നിലവിലുള്ളത്.

പ്രതിമയുടെ തല നിലത്ത് വീഴാതിരിക്കാനായി അധികൃതർ തന്നെ എടുത്തുമാറ്റി. 1360 കിലോ ​ഗ്രാം തൂക്കമുള്ള പ്രതിമ നിർമിക്കാൻ ഉപയോ​ഗിച്ചിരിക്കുന്ന മെഴുക് 140 ഡി​ഗ്രി ഫാരഹീറ്റ് താപനിലയിൽ മാത്രം ഉരുകുന്ന വിധത്തിലുള്ളതായിരുന്നുവെന്ന് അധികൃതർ പറയുന്നു.


Read Previous

ബഹിരാകാശത്ത് കുടുങ്ങി സുനിത വി​ല്യം​സ്; ഹീ​ലി​യം ചോ​ർ​ച്ച പരിഹാരമില്ലാതെ തുടരുന്നു; മസ്കിന്റെ സ്‌പേസ് എക്‌സ് രക്ഷയ്‌ക്കെത്തുമോ?

Read Next

ജയ് ഹിന്ദ്, ജയ് സംവിധാന്‍’; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »