ഇറാന്റെ ആക്രമണത്തിൽ കനത്ത നാശനഷ്ടം, പിന്നാലെ എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം പ്രവർത്തനം നിർത്തി


ടെഹ്റാൻ: ഇറാന്റെ ആക്രമണത്തിൽ കനത്ത നാശനഷ്ടം സംഭവിച്ച എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം പ്രവർത്തനം നിർത്തി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ അലുമിനിയം കമ്പനികളിൽ ഒന്നാണ് എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം. അബുദാബിയിൽ നടന്ന ആക്രമണത്തിൽ ആണ് നാശനഷ്ടം ഉണ്ടായത്.തിരിച്ചുവരവിന് ഒരു വർഷമെങ്കിലുമെടുക്കും. 24 ലക്ഷം ടൻ അലുമിനിയം കഴിഞ്ഞ വർഷം ഉത്പാദിപ്പിച്ച കമ്പനിയാണിത്.

അതേസമയം, ഇറാനിൽ സിവിലിയൻ സൗകര്യങ്ങൾ തകർത്ത് അമേരിക്ക. 8 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഗൾഫിന് മേൽ ഇറാന്റെ ആക്രമണവും ഇന്ന് കടുത്തു. കുവൈത്തിൽ റിഫൈനറിയും ജലശുദ്ധീകരണ പ്ലാന്റും ആക്രമിക്കപ്പെട്ടു. യുഎഇയിൽ അഞ്ച് ഇന്ത്യക്കാരുൾപ്പടെ പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. അമേരിക്കയുടെ യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെടുന്നുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് സുരക്ഷയൊരുക്കണമെന്ന ബഹ്‌റൈനിന്റെ പ്രമേയത്തിൽ യുഎന്നിൽ നാളെ വോട്ടെടുപ്പ് നടക്കും.

അമേരിക്ക ഇറാനിൽ തകർത്തത് മിഡിൽ ഈസ്റ്റിലെത്തന്നെ ഏറ്റവും ഉയരമുള്ള നിർമ്മാണത്തിലിരിക്കുന്ന പാലമാണ്. ടെഹ്റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന പാലത്തിന്മേലുണ്ടായ ബോംബാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. ടെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഉരുക്ക് ഫാക്റ്ററിയും വലിയ പാലവും തകര്‍ന്നു. എല്ലാം ഇനിയും തകർക്കുമെന്ന തുറന്ന വെല്ലുവിളിയാണ് ഉയരുന്നത്. ഇറാൻ നടത്തിയ തിരിച്ചടിയിൽ കുവൈറ്റിലെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് തീ പിടിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് കുവൈറ്റ് അറിയിച്ചിട്ടുണ്ട്. ജലശുദ്ധീകരണ പ്ലാന്റും ആക്രമിക്കപ്പെട്ടു. യുഎഇയിൽ ഇന്ന് മാത്രം പരിക്കേറ്റത് അഞ്ച് ഇന്ത്യക്കാർക്കാണ്. ഏഴ് നേപ്പാൾ പൗരന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.


Read Previous

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി, യുവാവ് അറസ്റ്റിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം

Read Next

യുവതിയുടെ നില ഗുരുതരമായപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികിത്സയിലിരിക്കെ മരണം, പിന്നാലെ ഡോക്ടറെ മർദിച്ച് ബന്ധുക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »