ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു, കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി വിപിന്‍ ആണ് മരിച്ചത്.


യുഎഇയിലെ അബുദാബിയില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ചാലക്കണ്ടി പറമ്പില്‍ വിപിന്‍ (39) ആണ് മരിച്ചത്. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെയാണ് ദാരുണാന്ത്യം. അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിപിന്‍. ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാനായി അബുദാബി യിലെത്തിയതായിരുന്നു. കിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വിപിനെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ജെമിനി ബില്‍ഡിങ് മെറ്റീരിയല്‍സ് കമ്പനിയുടെ അജ്മാന്‍ ശാഖയില്‍ കൗണ്ടര്‍ സെയില്‍ എക്സിക്യൂട്ടീവ് ആയിരുന്നു വിപിന്‍. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവന ക്കാര്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരമാണ് അബുദാബിയില്‍ നടന്നത്. ഭാര്യ ആതിരയ്ക്കും മകള്‍ വാമികയ്ക്കും ഒപ്പമാണ്  വിപിന്‍ യുഎഇയില്‍ താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് ഇവരെത്തിയത്. 

സൗദിയിലും പ്രവാസി മലയാളി മരിച്ചു. തൃശ്ശൂർ വാടനാപ്പള്ളി ഇത്തിക്കുന്നത്ത് കുഞ്ഞി മോ​െൻറ മകൻ ഷാജി (47) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സൗദിയുടെ തെക്കൻ പ്രവിശ്യയിലെ തരീബിലായിരുന്നു സംഭവം. അബഹയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ റിയാദ് റൂട്ടിലുള്ള തരീബിലെ ഒരു ബൂഫിയയിൽ അഞ്ചു വർഷമായി ജോലി ചെയ്യുകയായിരുന്നു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് വന്നിട്ട് 10 മാസമായി. നെഞ്ച് വേദനയെ തുടർന്ന് മദ്ദ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഭാര്യ: റസിയ, മക്കൾ: മുഹ്സിന, അൻസിൽ. മൃതദേഹം തരീബിൽ ഖബറടക്കും.


Read Previous

സൗദിയില്‍ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് 3 വർഷത്തേക്ക് കൂടി നീട്ടിമന്ത്രി സഭാ തീരുമാനം; പ്രവാസികള്‍ക്ക് ആശ്വാസം

Read Next

ആലപ്പുഴയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഭര്‍ത്താവ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular