ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി ജനസംഖ്യയിലും വിസകളുടെ എണ്ണത്തിലും വന്‍വര്‍ധന വെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ കണക്കുകള്‍. 2025 അവസാനത്തെ കണക്കനുസരിച്ച് രാജ്യത്തെ ആകെ റെസിഡന്‍സി പെര്‍മിറ്റുകളുടെ എണ്ണം 31.66 ലക്ഷമായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1,42,000 വിസകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

നിലവില്‍ ആകെ വിസകളുടെ 52.6% ആയ 16.6 ലക്ഷം വിസകളും സ്വകാര്യ മേഖലയിലുള്ളവരുടേ താണ്. 24.4% ഗാര്‍ഹിക തൊഴിലാളികളുടെയും 17.9% ഫാമിലി വിസകളുമാണ്. ബാക്കിയുള്ള 5.1% സര്‍ക്കാര്‍ മേഖലയിലുള്ളവരുടേതും ഉള്‍പ്പെടുന്നു. രാജ്യത്തെ പ്രവാസി ജനസംഖ്യയില്‍ നോണ്‍-അറബ് ഏഷ്യന്‍ വിഭാഗക്കാരാണ് ഇപ്പോഴും ഏറ്റവും മുന്നില്‍. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നോണ്‍-അറബ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ വലിയ ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ ആകെ താമസ നിയമലംഘകരുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറഞ്ഞ് 80,800-ല്‍ എത്തി. മുന്‍ വര്‍ഷം ഇത് 81,500 ആയിരുന്നു. നിലവിലുള്ള നിയമലംഘകരുടെ സ്റ്റാറ്റസ് ശരിയാക്കാനും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുമുള്ള കര്‍ശന നടപടികള്‍ ഫലം കണ്ടതായാണ് കണക്കുകളില്‍ വ്യക്തമാകുന്നത്.
ആകെ ലംഘകരുടെ എണ്ണം കുറയുമ്പോഴും, കഴിഞ്ഞ വര്‍ഷം മാത്രം പുതുതായി 11,700 താമസ നിയമലംഘനങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024-ല്‍ ഇത് 10,700 ആയിരുന്നു. പുതിയ നിയമലംഘനങ്ങളില്‍ ഭൂരിഭാഗവും സ്വകാര്യ മേഖലയിലെ തൊഴിലാളികളാണ്. തൊട്ടുപിന്നില്‍ താല്‍ക്കാലിക വിസയിലുള്ളവരുമുണ്ട്. ദേശീയത അടിസ്ഥാനമാക്കിയുള്ള കണക്കില്‍ പുതിയ നിയമലംഘനങ്ങളില്‍ 61.6 ശതമാനവും ഏഷ്യന്‍ പൗരന്മാരാണ്. അറബ് പൗരന്മാര്‍ 3,800 കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്.
