ഒടുവിൽ ബിനീഷ് കോടിയേരിക്ക് സിപിഎം അം​ഗത്വം; മെമ്പർഷിപ്പ് പുതുക്കി നൽകി


സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം. മൂന്നു വർഷത്തിന് ശേഷമാണ് പാർട്ടി അം​ഗത്വം പുതുക്കി നൽകുന്നത്. പിണറായി വിജയൻ ഇടപെട്ടതോടെയാണ് ബിനീഷ് കോടിയേരിക്ക് പാർട്ടി അം​ഗത്വം വീണ്ടും പുതുക്കി നൽകുന്നത്.

നാലു തവണ അം​ഗത്വം പുതുക്കി നൽകാൻ അപേക്ഷിച്ചിട്ടും ബിനീഷിന് സിപിഎം മെമ്പർഷിപ്പ് പുതുക്കി നൽകാത്തത് വലിയ ചർച്ചയായിരുന്നു. ബിനീഷിന് അം​ഗത്വം പുതുക്കി നൽകാൻ പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന് നിർദേശം നൽകുകയായിരുന്നു. തിങ്കളാഴ്ചയാണ് ബിനീഷിന് അം​ഗത്വം നൽകിയത്.

2020ല്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കി നൽകാതിരുന്നത്. 2022 മുതല്‍ ബിനീഷിന് സിപിഎം അംഗത്വമില്ലായിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചിലാണ് ബിനീഷ് കോടിയേരിക്ക് അംഗത്വമുണ്ടായിരുന്നത്.

മയക്കുമരുന്നു കേസിൽ കുറ്റവിമുക്തനായശേഷം പാർട്ടി അം​ഗത്വത്തിന് ബിനീഷ് അപേക്ഷ നൽകിയെങ്കിലും പരി​ഗണിച്ചിരുന്നില്ല. സിഎംആർഎൽ- എക്സാലോജിക് കേസുമായി ബന്ധപ്പെട്ട്, പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിനെതിരായ സിപിഎമ്മിന്റെ പ്രതിഷേധത്തിൽ ബിനീഷ് കോടിയേരിയും പങ്കെടുത്തിരുന്നു.


Read Previous

ഒരു ജനതയുടെ പ്രാർത്ഥന സഫലമായി; 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അബ്ദുൽ റഹീം മോചിതനായി, നാട്ടിലേക്ക് തിരിച്ചു; രാവിലെ 7.35 ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങും.

Read Next

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമപെൻഷൻ 3000 രൂപ, പെൺകുട്ടികൾക്ക് ആർത്തവ അവധി; യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »