രാജ്യത്തിന് ആശ്വാസവും ആഹ്ലാദവും, 41 തൊഴിലാളികളെയും പുറത്തെത്തിച്ചു, രക്ഷപ്പെടുത്തിയത് 17 ദിവസത്തെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍


ഉത്തരകാശി: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും വിജയകരമായി രക്ഷപ്പെടുത്തി. 17 ദിവസമായി കുടുങ്ങിക്കിടക്കുന്നവരെയാണ് പുറത്തെത്തിക്കുന്നത്.രക്ഷപെട്ടവരെ പുറത്ത് കാത്ത് നിന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് സ്വീകരിച്ചു.

എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് കയറിയാണ് രക്ഷപെടുത്തിയത്. 10ആംബുലന്‍സുകള്‍ തുരങ്കത്തിന് പുറത്ത് സജ്ജമാണ്. എസ്ഡിആര്‍ഫിന്റെയും എന്‍ഡിആര്‍എഫിന്റെയും 10 പേരടങ്ങുന്ന സംഘമാണ് ടണലിലേക്ക് കയറിയത്. ഇതില്‍ നാലുപേരാണ് ടണലില്‍ സ്ഥാപിച്ച പൈപ്പിലൂടെ തൊഴിലാളികളുടെ അടുത്തേക്ക് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 41 തൊഴിലാളികളാണ് സില്‍ക്യാര ടണലിനുള്ളില്‍ കുടുങ്ങിക്കിടന്നിരുന്നത്

17 ദിവസത്തിനൊടുവിലാണ് സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവര്‍ തിരികെ പുറം ലോകത്തിലേക്കെത്തുന്നത്. യന്ത്രസഹായ.ത്തോടെയുള്ള തുരക്കല്‍ പ്രതിസന്ധി നേരിട്ടതോടെ, ഇന്നലെ മുതലാണ് റാറ്റ് മൈനേഴ്സിന്റെ നേതൃത്വത്തില്‍ പരിചയ സമ്പന്നരായ 24 ‘റാറ്റ്-ഹോള്‍ മൈനിംഗ്’ വിദഗ്ധരുടെ സംഘം മാനുവല്‍ ഡ്രില്ലിംഗ് നടത്തിയത്.


Read Previous

കൊല്ലം കരുനാഗപ്പള്ളി സ്വദേശി റിയാദില്‍ നിര്യാതനായി.

Read Next

കേന്ദ്രത്തില്‍ മോദിയെ തോല്‍പ്പിക്കാന്‍ ആദ്യം കെസിആറിനെ’: രാഹുല്‍ ഗാന്ധി തെലങ്കാനയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »