കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി; ചികിത്സയിലിരിക്കെ 23കാരി മരിച്ചു


കോഴിക്കോട്: നാദാപുരത്ത് കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മൽ ശ്രീലിമ (23) ആണ് മരിച്ചത്. കൈവേലി ടൗണിനടുത്തു താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെ കുളി മുറിയിലാണ് വ്യാഴാഴ്ച വൈകീട്ട് ശ്രീലിമയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിലായി രുന്ന യുവതി ഇന്ന് വൈകീട്ടോടെ മരിച്ചു. ടീച്ചർ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ ശേഷം പിഎസ്‍സി പരീക്ഷാ പരിശീലനത്തിലായിരുന്നു. മാതാപിതാക്കൾ: രവീന്ദ്രൻ, റീജ. സഹോദരൻ: ശ്രീഹരി


Read Previous

വയനാട് ഉപതിരഞ്ഞെടുപ്പ്; പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി മമത ബാനർജി പ്രചാരണത്തിനിറങ്ങുമെന്ന് റിപ്പോർട്ട്

Read Next

ആത്മാവ് നഷ്ടപ്പെട്ട പാർട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതമാണ് പിണറായി വിജയൻ: കെ സുധാകരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »