എം.എ യൂസഫലിയോടുള്ള ആദരം: മകന് യുസഫ് എന്ന് പേരിട്ട് ആദ്യ സൗദി സ്റ്റാഫ്‌ അംഗം; സൗദി ലുലു പിന്നിട്ട പതിന്നാല് വര്‍ഷങ്ങള്‍, സ്റ്റാഫ്‌ അംഗവും അഞ്ചു വയസുകാരന്‍ മകനും കേക്ക് മുറിച്ചു ഉത്ഘാടനം, 20 ലക്ഷം റിയാലിന്റെ ഭാഗ്യസമ്മാനപ്പെരുമഴ, 36 ദിവസം നീണ്ടു നില്‍ക്കുന്ന1400 അമൂല്യ പാരിതോഷികങ്ങളുടെ ഭാഗ്യപദ്ധതി


റിയാദ്: സൗദിയില്‍ ലുലുവിന്റെ പതിനാലാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി റിയാദ് ബോളിവാർഡിൽ നടന്ന പ്രൗഢഗംഭീരമായ ലുലു വാർഷിക പ്രഖ്യാപന ചടങ്ങിൽ നൂറിലധികം സ്ക്രീനുകളിൽ ഒരേ സമയം ആനിവേഴ്സറി വീഡിയോ പ്രദർശിപ്പിച്ചത് പുതിയൊരു ദൃശ്യാനുഭവമായി. ചടങ്ങിൽ സൗദി ലുലുവിന്റെ ആദ്യത്തെ സൗദി സ്റ്റാഫ് അംഗം ബശാർ അൽ ബശർ, മകൻ അഞ്ചു വയസ്സുകാരനായ യൂസുഫിനോടൊപ്പം ചേർന്ന് ആഹ്ലാദ സൂചകമായി കേക്ക് മുറിച്ചു. സൗദികളും വിദേശികളുമായ നിരവധി പേർക്ക് ഉപജീവനം നൽകുകയും ജീവകാരുണ്യ രംഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന ലുലു സാരഥി എം. എ യൂസഫലിയോടുള്ള ആദരസൂചകമായാണ് തന്റെ ഇളയ മകന് യൂസുഫ് എന്ന് നാമകരണം ചെയ്തതെന്ന് ബശാർ വികാരഭരിതനായി പ്രഖ്യാപിക്കവേ, നീണ്ട കരാഘോഷം മുഴങ്ങി. ലുലു തന്റെ കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 17 വർഷമായി ലുലുവിനോടോപ്പം നിൽക്കുന്ന തന്നെ അനുമോദിച്ചതിൽ നന്ദിയുണ്ടെന്നും ബശാർ കൂട്ടിച്ചേർത്തു.

സൗദി ലുലു പതിന്നാലാം വാര്‍ഷികാഘോഷം സൗദി ലുലുവിന്റെ ആദ്യത്തെ സൗദി സ്റ്റാഫ് അംഗം ബശാർ അൽ ബശർ, മകൻ അഞ്ചു വയസ്സുകാരനായ യൂസുഫിനോടൊപ്പം ചേർന്ന് ആഹ്ലാദ സൂചകമായി കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്യുന്നു

പതിനാലാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എല്ലാ ശാഖകളിലും 36 നാള്‍ നീണ്ടു നില്‍ക്കുന്ന, ഇരുപത് ലക്ഷം റിയാലിന്റെ 1400 സമ്മാനങ്ങളുടെ പ്രളയം. ലുലുവിന്റെ ആദരണീയരായ ഉപഭോക്താക്കളെക്കൂടി വാര്‍ഷികാഘോഷങ്ങളില്‍ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന അമൂല്യമായ സമ്മാനങ്ങളില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരങ്ങള്‍ വീക്ഷി ക്കാനുള്ള വി.വി.ഐ.പി ടിക്കറ്റുകള്‍, ഐ ഫോണ്‍ 15, ഐ പാഡ്, ടെലിവിഷന്‍, എയര്‍പോഡ് 2 യു.എസ്.ബി, സോണി പി.എസ് 5, ലാപ്‌ടോപ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവന്‍, വാഷിംഗ് മെഷീന്‍, ഗ്രോസറി പായ്ക്കറ്റുകള്‍ തുടങ്ങിയവയാണ് സമ്മാനങ്ങള്‍. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഭാഗ്യപദ്ധതി.

ലുലുവിന്റെ 14-ാം വാർഷിക ആഘോഷ പ്രഖ്യാപനങ്ങൾ റിയാദ് ബൊളിവാർഡ് സ്‌ക്രീനുകളിൽ പ്രദര്ശിച്ചപ്പോള്‍

ഇറച്ചി ,മല്‍സ്യ വിഭവങ്ങൾ അരി, പഞ്ചസാര, എണ്ണ തുടങ്ങിയ അവശ്യ വസ്തുക്കൾ ,ഇലക്ട്രോണിക് ഉപകരണങ്ങള്‍ – ലാപ്‌ടോപ്, ടാബ്, മൊബൈല്‍ ഫോണ്‍, ഓഡിയോ സഹായികള്‍, പ്രിന്റിംഗ് സാമഗ്രികള്‍ – തുടങ്ങിയവ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാ നുള്ള അവസരം ലുലു സൗദി ശാഖകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്‍സ്റ്റോള്‍മെന്റ് അടിസ്ഥാനത്തിലുള്ള തബി, തമാറ, ഖുആറ പദ്ധതികളും പതിനാലാം വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലുലുവിന്റെ 14-ാം വാർഷിക ആഘോഷ പ്രഖ്യാപനങ്ങൾ റിയാദ് ബൊളിവാർഡ് സ്‌ക്രീനുകളിൽ പ്രദര്ശിച്ചപ്പോള്‍

പതിനാല് വര്‍ഷത്തിന്റെ ലുലു സൗദിയുടെ വിസ്മയകരമായ വിജയത്തിനു പിന്നില്‍ ഈ രാജ്യത്തിലെ ഓരോ ഉപഭോക്താവുമായും ഞങ്ങള്‍ സ്ഥാപിച്ചെടുത്തിട്ടുള്ള സൗഹൃദവും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ വാഗ്ദാനം ചെയ്തത്രയും കൃത്യമായി പാലിക്കപ്പെട്ടതിന്റെ ഫലവുമാണെന്ന് ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് അറിയിച്ചു. ഉപഭോക്താക്കളെയാണ് പ്രഥമമായി ഞങ്ങള്‍ പരിഗണിക്കുന്നത്. ഈ പതിനാലാം വാര്‍ഷികത്തിലും ഞങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഉന്നതമായ ഗുണനിലവാരവും വിശ്വസ്തതയോടെയുള്ള കസ്റ്റമര്‍ കെയറും വിലക്കുറവും ലുലു ഒരിക്കല്‍കൂടി വാഗ്ദാനം ചെയ്യുന്നു- ഷഹീം മുഹമ്മദ് വ്യക്തമാക്കി.


Read Previous

മായമ്മയ്ക്ക് തുടക്കമായി

Read Next

ഒ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിക്ക് നവ നേതൃത്വം; സിദ്ധിഖ് കല്ലൂപറമ്പൻ പ്രസിഡണ്ട്, ജംഷാദ് തുവ്വൂർ ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular