സിറ്റിഫ്ലവർ ജുബൈൽ ഹൈപ്പർമാർക്കറ്റിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ജുബൈൽ: ലോക രക്താതിമർദ്ദ ദിനത്തോടനുബന്ധിച്ച് സിറ്റിഫ്ലവർ ജുബൈൽ ഹൈപ്പർമാർക്കറ്റും ഷിഫാ അൽ ജുബൈൽ മെഡിക്കൽ സെന്ററും ഡബ്ല്യു.എം.എഫ് (WMF) ജുബൈൽ കൗൺസിലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഷിഫാ അൽ ജുബൈൽ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് മാനേജർ വില്യം വർക്കിയുടെ നേതൃത്വ ത്തിലുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ക്യാമ്പിൽ പങ്കെടുത്തവർക്കായി വിദഗ്ധ ഡോക്ടർമാരായ ഡോ. സയീദ് അബ്ദുൽ തവാബ്, മാലിനി ചക്രബനി, വഹീദ അക്തർ എന്നിവരുടെ സേവനം ലഭ്യമായിരുന്നു.

ലോക രക്താതിമർദ്ദ ദിന പരിപാടിയിൽ WMF ജുബൈൽ കൗൺസിൽ പ്രസിഡന്റ് ശ്രീമതി സോണിയ ഹാരിസൺ അധ്യക്ഷത വഹിച്ചു. സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റ് മാനേജർ ഹനീഫ കമ്പായതിൽ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. WMF എക്സിക്യൂട്ടീവ് അംഗങ്ങളായ സിന്റോ, ഡി. അനിൽ കുമാർ, സുകു, ഷിഹാബുദീൻ, നിസ്സാം, ഹാരിസൺ എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ഏകോപനം നിർവ്വഹിച്ചു.


Read Previous

ജനസാഗരം സാക്ഷി; വി.ഡി.എസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ആദ്യ മന്ത്രിസഭാ യോഗം ഉടന്‍

Read Next

ജി സുധാകരന് മുന്നില്‍ പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുമോ?; മെയ് 21ന് സഭ ചേരുമ്പോള്‍ കൗതുകം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »