ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ആലപ്പുഴ: ജി സുധാകരനെതിരെ പരിഹാസവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയ രാഘവൻ. ജി സുധാകരന് മരിക്കുന്നത് വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹം. അത് നടക്കാത്തത് കൊണ്ടാണ് പാർട്ടി വിട്ടത്. സുധാകരന്റെ ദുരാഗ്രഹത്തിനൊപ്പം പാർട്ടിക്ക് നിൽക്കാൻ കഴിയില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.
മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവർത്തിയാണ് സുധാകരൻ ചെയ്തത്. സഹതാപ ത്തിന്റെ ഒരു കണിക പോലും സുധാകരൻ അർഹിക്കുന്നില്ല. ചരിത്രത്തിലാദ്യമായാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാൾ വലതു പക്ഷത്തേക്ക് പോകുന്നത്. ജി സുധാകരൻ കമ്മ്യൂണിസ്റ്റ് മാനി ഫെസ്റ്റോ വായിച്ചത് തലകീഴായിട്ടാണെന്നും എ വിജയരാഘവൻ പരിഹസിച്ചു.
ജി സുധാകരൻ തെറ്റായ വഴിക്കു പോകുന്നു എന്ന് തോന്നിപ്പോൾ മുഖ്യമന്ത്രി മൂന്നു തവണ വിളിച്ചു. എന്നാൽ സുധാകരൻ വി ഡി സതീശൻ്റെയും കെ.സി വേണുഗോപാലിൻ്റെയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോൺ എടുക്കാതിരുന്നത്. ഒന്നും കിട്ടിയില്ലെങ്കിലും വിഷമിക്കാതിരിക്കുന്ന ദശലക്ഷം കമ്മ്യൂണിസ്റ്റുകാരുണ്ട്. അത്യപൂർവമായി മാത്രമേ ഇതുപോലെയുള്ള എതിരാളികൾ ഉണ്ടാവുകയുള്ളൂ
പാർട്ടിയെ ദുർബലപ്പെടുത്താൻ തകർക്കാൻ ശ്രമിക്കുന്ന ശക്തിക്ക് ഒപ്പം നിന്ന് ഹീന പ്രവർത്തനം നടത്തിയ അനുഭവമാണ് ഉണ്ടായിട്ടുള്ളത്. ആലപ്പുഴ ജില്ലയിലെ പാർട്ടി പ്രവർത്തകരുടെ ആത്മാർത്ഥത സുധാകരന് കാണാൻ കഴിഞ്ഞില്ല. ജനകീയ സ്വതന്ത്രൻ എന്ന പേരിട്ടാൽ ജനങ്ങൾക്ക് മനസ്സിലാകില്ല എന്നു കരുതേണ്ട. വോട്ടെണ്ണുമ്പോൾ അത് മനസ്സിലാകുമെന്നും എ വിജയരാഘവൻ പറഞ്ഞു.
തലകീഴായി പിടിച്ചാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചതെന്ന സിപിഎം നേതാവ് എ വിജയരാഘവന് മറുപടിയുമായി അമ്പലപ്പുഴിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരന്. ആലപ്പുഴയെ കുറിച്ച് വിജയ രാഘന്‍ ഒന്നും അറിയില്ലെന്നും ഇവിടെ വന്ന് പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടുമെന്നും ജി സുധാകരന് പറഞ്ഞു.
‘അദ്ദേഹം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നേരെ പിടിച്ചു വായിച്ചതുകൊണ്ടാണ് അങ്ങനെ ആയത്. അദ്ദേഹം ഇവിടെ വന്ന് പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടും. അതാ അദ്ദേഹത്തിന്റെ പ്രസംഗം. അമ്പലപ്പുഴയൊന്നും വിജയരാഘവന് അറിയില്ല. കമ്മിറ്റി കൂടാന്‍ വന്നിട്ടേയുള്ളൂ. നാടിനെ പറ്റി ഒന്നും അറിയില്ല. വിജയരാഘവന് വന്ന് എന്തെങ്കിലും പറഞ്ഞുപോകട്ടെ’ – ജി സുധാകരന് പറഞ്ഞു.
ചേര്‍ത്തലയിലെ സിപിഐ സ്ഥാനാര്‍ഥി പി പ്രസാദ് ഗുരുത്വം ഇല്ലാത്തവനാണ്. അദ്ദേഹത്തിന്റെ വിജയം തുലാസിലാണ്. കുട്ടനാട്ടിലെ പ്രശ്നങ്ങളില്‍ ഇടപെട്ടയാളാണ് താന്‍. അന്ന് പ്രസാദ് ഉണ്ടായിരുന്നെങ്കില്‍ തുണിയുരിഞ്ഞ് ഓടിയേനെ. തനിക്കെതിരെ സിപിഐയില്‍ പറയുന്നത് പി പ്രസാദ് മാത്രമാണെന്നും സുധാകരന് പറഞ്ഞു
