ഐക്യത്തിന്റെ സന്ദേശമായി ജി എം എഫ് ഈദ്-ഈസ്റ്റർ-വിഷു സംഗമം


റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (GMF) റിയാദ് സെൻട്രൽ കമ്മിറ്റി ഈദ്, ഈസ്റ്റർ, വിഷു എന്നിവയെ ഒരുമിപ്പിച്ച് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ സംഗമം സംഘടിപ്പിച്ചു. വിവിധ മത-സാംസ്കാരിക ആഘോഷങ്ങളെ ഒരേ വേദിയിൽ കൂട്ടിയിണക്കിയ ഈ പരിപാടി ഐക്യത്തിന്റെയും സഹോദരത്വത്തിന്റെയും പ്രതീകമായി മാറി.

കേരളത്തിൽ നിന്നുള്ള അധ്യാപകർ ടൂറിനിടെ തമിഴ്നാട്ടിലെ മൂന്നാർ റോഡിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട 10 പേരെയും, GMF ഡയറക്ടർ ബോർഡ് അംഗമായ മജീദ് ചിങ്ങോലിയുടെ പിതാവിന്റെ നിര്യാണത്തെയും അനുസ്മരിച്ച് പ്രാർത്ഥനയോടെയായിരുന്നു.സംഗമത്തിന് തുടക്കം കുറിച്ചത്,

കേരളത്തിന്റെ കാർഷിക ഉത്സവമായ വിഷുവിനോടനുബന്ധിച്ച് 2026 ഏപ്രിൽ 17 വെള്ളിയാഴ്ച വൈകു ന്നേരം 6 മണി മുതൽ രാത്രി 12 മണിവരെ റിയാദിൽ നടന്ന പരിപാടിയിൽ GMF കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരവധി വിശിഷ്ടാതിഥികളും പങ്കെടുത്തു.

റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിലെ അധ്യക്ഷത വഹിച്ചു. അൽഷിഫ മെഡിക്കൽ സെന്ററിലെ ഡോ. ഇദ്രീസ് മുഖ്യാതിഥിയായി പങ്കെടുത്തു. GMF ചെയർമാൻ റാഫി പാങ്ങോട്, രക്ഷാധികാരികളായ ഡോ. ജയചന്ദ്രൻ. ജോസഫ്‌ അതിരുങ്കല്‍. സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് , വനിതാ കോർഡിനേറ്റർ കമര്‍ബാനു വലിയകത്ത്, സലിം കളക്കര, അബ്ദുൽ അസീസ് പവിത്ര, ഇസ്മായിൽ മംഗലാപുരം. ഹരികൃഷ്ണൻ കണ്ണൂർ, സനിൽകുമാർ ഹരിപ്പാട് തുടങ്ങിയവർ ആശംസകൾ നേർന്നു.

ജനറൽ സെക്രട്ടറി മുസ്തഫ കുമരനെല്ലൂർ സ്വാഗതം ആശംസിച്ചു. ബിസിനസുകാരനും സാമൂഹ്യപ്രവർ ത്തകനുമായ ഡോക്ടര്‍ ഇദ്രീസ് ബിസിനസ് എക്സലൻസ്” പുരസ്കാരം നൽകി ആദരിച്ചു. ആദരവ് ഏറ്റു വാങ്ങിയ അദ്ദേഹം മലയാളി സമൂഹത്തോടുള്ള അടുപ്പവും കേരളത്തോടുള്ള സ്‌നേഹവും പങ്കുവെച്ചു.

പ്രോഗ്രാം കോർഡിനേറ്ററും അവതാരകയുമായ ഹിബ അബ്ദുൽസലാം സംഘടനയുടെ പ്രവർത്തനങ്ങളെ ക്കുറിച്ച് വിശദീകരിച്ചു. 2019 മുതൽ ആറുവർഷത്തിനിടെ 6 കോടി 36 ലക്ഷം രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി സംഘടന നടത്തിയതായി അവർ അറിയിച്ചു.

തുടർന്ന് ബിന്ദു ടീച്ചറും കുഞ്ഞുമുഹമ്മദ് മാസ്റ്ററും നേതൃത്വം നൽകിയ കലാപരിപാടികൾ അരങ്ങേറി. മോഹിനിയാട്ടം, നാടോടി നൃത്തം, തിരുവാതിര, സംഘനൃത്തം, സിനിമാറ്റിക് ഡാൻസ്, ഒപ്പന എന്നി വയും ഗാനമേളയും ചേർന്ന് വേദിയെ ഉത്സവാന്തരീക്ഷമാക്കി.


Read Previous

കൂലിപ്പണിക്കാരന്‍ രാജന്‍ എന്ന് കേട്ടപ്പോള്‍ അഭിമാനം, മുതലാളി എന്നല്ലല്ലോ; ഇതിനേക്കാള്‍ പൊക്കത്തിലും കയറും’

Read Next

“മാറുന്ന കാലത്ത് വായനയും എഴുത്തും ഉത്തരവാദിത്തമാകണം: സബീന എം. സാലി, ‘വള്ളീം പുള്ളീം’ സുവനീര്‍ കവര്‍ പേജ് പ്രകാശനം ചെയ്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »