അവര്‍ എന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ?’; ബൃന്ദാ കാരാട്ടിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ഗവര്‍ണര്‍


തിരുവനന്തപുരം: സിപിഎം നേതാവ് ബൃന്ദാ കാരാട്ടിന്റെ വെല്ലുവിളിക്ക് മറുപടിയു മായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബൃന്ദയുടെ പരാമര്‍ശം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. അവര്‍ എന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ എന്നും ഗവര്‍ണര്‍ ചോദിച്ചു.

ഇത്തരം കാര്യങ്ങള്‍ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. താന്‍ ചെയ്യുന്നത് നിയമപരമായ ചുമതലയാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹമുണ്ടെ ങ്കില്‍ ബിജെപി ടിക്കറ്റില്‍ ഏതെങ്കിലും സീറ്റില്‍ മത്സരിക്കാനായിരുന്നു ബൃന്ദ കാരാട്ട് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് പുതുവത്സര വിരുന്നിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് ​ഗവർണർ പറഞ്ഞു. പോകാത്തത് എന്തെന്ന് മാധ്യമപ്രവർത്തകർ അന്വേഷിക്കണം. ഇത്തരം കാര്യങ്ങളിൽ മറുപടി പറയാൻ താത്പര്യമില്ല. തന്നോട് ചോദിക്കുന്നത് പോലെ മുഖ്യമന്ത്രിയോടും കാര്യങ്ങൾ ചോദിക്കണമെന്നും ഗവർണർ പറഞ്ഞു. 


Read Previous

റെയ്ഡിന് എത്തിയ ഇഡി സംഘത്തെ കല്ലെറിഞ്ഞ് ഓടിച്ചു; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു; ബംഗാളില്‍ തൃണമൂല്‍ അക്രമം; വീഡിയോ

Read Next

ബിജെപിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യനെതിരെ നടപടി; ചുമതലകളില്‍ നിന്ന് നീക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular