വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കെ പാമ്പുകടിയേറ്റു; രണ്ടുവയസ്സുകാരന്‍ മരിച്ചു


മലപ്പുറം: പുളിയ്ക്കലില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കെ പാമ്പുകടിയേറ്റ് രണ്ടുവയസ്സുകാരന്‍ മരിച്ചു. വലിയപറമ്പ് ചെറുമുറ്റം ഇരുമ്പന്‍ തറക്കല്‍ ജംഷിയയുടേയും പെരിന്തല്‍മണ്ണ തൂത കണ്ടപ്പാടി സുഹൈലിന്റേയും മകന്‍ മുഹമ്മദ് ഉമ്മര്‍ ആണ് മരിച്ചത്.

കൊണ്ടോട്ടിയില്‍ കുട്ടിയുടെ മാതാവിന്റെ വീട്ടില്‍വെച്ചാണ് സംഭവം. വ്യാഴാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ നിലവിളികേട്ടാണ് വീട്ടുകാര്‍ ഓടിയെത്തി. ദേഹം പരിശോധിച്ചപ്പോള്‍ ശ്രദ്ധയില്‍പ്പെട്ട പാട് തിരിച്ചറിഞ്ഞാണ് പാമ്പുകടിയേറ്റതാണെന്ന് മനസിലായത്.

കൊണ്ടോട്ടിയെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞിനെ ആദ്യം എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Read Previous

അനധികൃതമായി നിര്‍മിച്ച മദ്രസയും മോസ്‌കും പൊളിച്ചതില്‍ സംഘര്‍ഷം; ഉത്തരാഖണ്ഡില്‍ 4 മരണം, 250 പേര്‍ക്ക് പരിക്ക്, കര്‍ഫ്യൂ

Read Next

മോശമായി പെരുമാറിയത് ചോദ്യംചെയ്ത വിദ്യാര്‍ഥിയെ, ബസ് കണ്ടക്ടര്‍ മുഖത്തടിച്ചെന്നും നെഞ്ചത്ത് കടിച്ചെന്നും പരാതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »