ഹിജാബ് വിവാദം: കുട്ടി ഇനി സെന്റ് റീത്താസിലേക്കില്ല; സ്‌കൂള്‍ മാറ്റുമെന്ന് പിതാവ്


കൊച്ചി: ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം പള്ളുരുത്തി സെന്റ് റീത്താ സ് ഹൈസ്‌കൂളില്‍ പഠനം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കുട്ടി അറിയിച്ചെന്ന് പിതാവ്. പരാതി ക്കാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പിതാവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂള്‍ അധികൃതര്‍ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല. ഈ സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നും പിതാവ് അറിയിച്ചു.

എന്നാല്‍ ഇതിനു പിന്നാലെ വിവാദത്തില്‍ സ്‌കൂളിനെതിരെ ശക്തമായ നിലപാടുമായി വിദ്യാഭ്യാസ വകുപ്പും മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തു വന്നിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കുക യും ചെയ്തിരുന്നു. ഇതിനുശേഷമാണ് കുട്ടിയുടെ കുടുംബം സമവായ ചര്‍ച്ചയിലെ തീരുമാനത്തില്‍ നിന്നും പിന്മാറിയത്. മന്ത്രി പിന്തുണച്ചിട്ടും കുട്ടിയുടെ അവകാശങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നാണ് പിതാവ് ആരോപിക്കുന്നത്.


Read Previous

കട്ടിളപ്പാളി കൊണ്ടുപോയതില്‍ നഷ്ടം പറ്റി, പകരം ദ്വാരപാലക ശില്‍പ്പം തന്നുവിട്ടു’; സ്വര്‍ണം പൂശലില്‍ വന്‍ ഗൂഢാലോചന, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി

Read Next

സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ചാല്‍ കുട്ടിക്ക് തുടര്‍ന്നും പഠിക്കാം; ഹൈക്കോടതിക്കും മന്ത്രിക്കും നന്ദി പറഞ്ഞ് പ്രിന്‍സിപ്പല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »