ഭാര്യയെ വെട്ടിക്കൊന്നു; കായലില്‍ ചാടി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; ചെറായിയെ നടുക്കി കൊലപാതകവും ആത്മഹത്യയും 


എറണാകുളം ചെറായിയിയെ നടുക്കി വീട്ടമ്മയുടെ കൊലപാതകം. വീട്ടമ്മയെ കൊന്ന ശേഷം ഭര്‍ത്താവ് റോ-റോ ഫെറി സര്‍വീസില്‍നിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തു. ചെറായി കുരിപ്പള്ളിശ്ശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടി ക്കൊന്നശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശശിക്ക് മാനസികാ സ്വാസ്ഥ്യമുണ്ടായിരുന്നതായും പറയുന്നുണ്ട്.

മേളം കലാകാരനായ മകന്‍ ഉത്സവപരിപാടി കഴിഞ്ഞ് ഇന്നു പുലര്‍ച്ചെ വീട്ടിലെ ത്തിയപ്പോളാണ് ലളിതയെ വെട്ടേറ്റനിലയില്‍ കണ്ടത്. ഉടന്‍തന്നെ ബന്ധുക്കളെയും കൂട്ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശശിയ്ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ ഫോര്‍ട്ട്‌കൊച്ചിയില്‍ വാട്ടര്‍ മെട്രോ ജെട്ടിക്ക് സമീപം ഒരാള്‍ കായലില്‍ ചാടി മരിച്ചെന്ന വിവരം ലഭിച്ചു. തുടര്‍ന്നാണ് മരിച്ചത് ശശിയാണെന്ന് തിരിച്ചറിഞ്ഞത്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍നിന്നിറങ്ങിയ ശശി വൈപ്പിനിലെത്തി റോ-റോ ഫെറി സര്‍വീസില്‍ കയറിയെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ ആറരയ്ക്ക് വൈപ്പിനില്‍നിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്കുള്ള റോ-റോ ജങ്കാറിലാണ് ശശി യാത്രചെയ്തിരുന്നത്. യാത്രയ്ക്കിടെ ഇയാള്‍ റോ-റോ സര്‍വീസില്‍നിന്ന് കായലില്‍ ചാടുകയായിരുന്നു. ഈ സംഭവത്തിന്റെ സിസിടിവിദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.


Read Previous

അഞ്ച് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേയ്ക്ക് മടങ്ങിവരവ്: പേടിയുണ്ടെന്ന് ഭാവന

Read Next

മകളുടെ പക്കല്‍ പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റ്; യുവതിയെ മാതാപിതാക്കള്‍ കഴുത്തറുത്ത് കൊന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular