ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: നാളെ താന്‍ തിരുവനന്തപുരത്ത് ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും അദ്ദേഹം ചൂണ്ടിക്കാട്ടി. നീ പോ മോനെ വിജയന്‍ വിളി അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.

എല്ലാ ബഹുമാനവും നിലനിര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. എല്‍ഡിഎഫ് ഉയര്‍ത്തികാണിക്കുന്ന പല നേട്ടങ്ങളും കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയും കാലത്തുളളതാണ്. പതിറ്റാണ്ടുകളായി വിവിധ സര്‍ക്കാരുകളുടെ കീഴില്‍ കേരളം കൈവരിച്ച ആരോഗ്യം, സാക്ഷരത, ടൂറിസം എന്നീ മേഖലകളിലെ നേട്ടങ്ങളെ താന്‍ എപ്പോഴും അംഗീകരിച്ചിട്ടുണ്ട്.
കേരളത്തിലെ ജനങ്ങള്‍ ഇതിലും മികച്ചത് അര്‍ഹിക്കുന്നുണ്ട്. പത്തു വര്‍ഷം അധികാരം കൈയാളി യിട്ടും അതിനനുസരിച്ചൊരു മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ജനക്ഷേമവും അവസരങ്ങളും ഒരു പോലെ സന്തുലിതമാക്കുന്ന ഒരു ഭരണമാണ് അവര്‍ക്ക് ആവശ്യം. അവര്‍ അര്‍ഹിക്കുന്നത് കോണ്‍ഗ്രസ് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ബുള്‍ഡോസര്‍ ഇരകാളായെന്ന് താങ്കള്‍ അധിക്ഷേപിച്ചവരെ തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പെരുവഴിയിലാക്കിയിട്ടില്ല. അവര്‍ക്ക് രണ്ട് ബെഡ്‌റൂമുകള്‍ ഉള്ള ഫ്‌ലാറ്റുകളും വിപണി വിലയോ അതിലധികമോ ഉള്ള നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കേരളത്തിലെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവച്ചാണ് രേവന്ത് റെഡ്ഡി കേരളത്തെയും കേരളീയരെയും അപഹസി ക്കുന്നത്. ശമ്പളവും പെന്‍ഷനുകളും നിരന്തരം മുടക്കുന്ന ഒരു സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയി ല്‍നിന്ന് കേരളത്തിന് ഒന്നും പഠിക്കാന്‍ ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ നിന്നും രേവന്ത് റെഡ്ഡിക്കാണ് ഭരണനിര്‍വഹണത്തിന്റെ പാഠങ്ങള്‍ പഠിക്കാനുള്ളത്. ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാന്‍ തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പിണറായി പറഞ്ഞിരുന്നു.
