ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിനെത്തി.
മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ലോക്ഭവനിലെത്തി വിഡി സതീശന് കൈമാറിയിരുന്നു. വകുപ്പുകള്‍ സംബന്ധിച്ച പട്ടിക സത്യപ്രതിജ്ഞയ്ക്കു ശേഷം സതീശന് ഗവര്‍ണര്‍ക്ക് കൈമാറും. 1982ലെ കെ കരുണാകരന് സര്‍ക്കാരിനു ശേഷം യുഡിഎഫിന്റെ മുഴുവന്‍ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു എന്നതും ടീം വിഡിഎസിന്റെ സവിശേഷതയാണ്.
പികെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു‘
മുഖ്യമന്ത്രിയായി വിഡി സതീശൻ സത്രപ്രതിജ്ഞ ചെയ്തതിനു പിന്നാലെ രണ്ടാമനായി മുസ്ലിം ലീഗ് നിയമസഭകക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്ടി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു
ചെന്നിത്തലക്ക് മൂന്നാമൂഴം
മുതിര്‍ന്ന നേതാവും മന്ത്രിസഭയിലെ സീനിയറുമായ രമേശ് ചെന്നിത്തല സത്യപ്രജ്ഞ ചെയ്ത് അധികാരമേറ്റു. ആഭ്യന്തരം, വിജിലൻസ് വകുപ്പുകളാകും ചെന്നിത്തലക്കെന്നാണ് സൂചന
കെപിസിസി അധ്യക്ഷൻ ആദ്യമായി മന്ത്രി പദവിയിൽ
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വിഡി സതീശൻ മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി പദവിയിൽ ഇത് സണ്ണി ജോസഫിന് ആദ്യ നിയോഗമാണ്.
രണ്ടാമൂഴത്തിൽ മുരളീധരൻ
കോണ്‍ഗ്രസ് നിരയിലെ കരുത്തനായ കെ മരുളീധരൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ഷിബു ബേബി ജോണും മോൻസ് ജോസഫും
സതീശൻ മന്ത്രിസഭയിലെ അംഗങ്ങളായി ഷിബു ബേബി ജോണും മോൻസ് ജോസഫും സത്യപ്രതിജ്ഞ ചെയ്തു
അനൂപ് ജേക്കബ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
വിഡി സതീശൻ മന്ത്രിസഭയിലെ അംഗമായി അനൂപ് ജേക്കബ് സത്യപ്രജ്ഞ ചെയ്തു. ടേം വ്യവസ്ഥയാണ് അനുപിനെന്നാണ് സൂചന.
സിപി ജോണിന് കന്നി ദൌത്യം
സതീശൻ മന്ത്രിസഭക്ക് കരുത്തായി സിഎംപി നേതാവ് സിപി ജോണ്‍. ഇതാദ്യമായാണ് സിപി അധികാര പദവിയിലെത്തുന്നത്.
കെസിയുടെ വിശ്വസ്തൻ, മൂന്നാമൂഴത്തിൽ എപി അനിൽകുമാര്‍
കെസി വേണുഗോപാൽ വിഭാത്തിലെ കരുത്തനായ എപി അനിൽകുമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
പിസി വിഷ്ണുനാഥ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
മൂന്നാം വരവിൽ മന്ത്രിയായി റോജി എം ജോൺ
സതീശൻ മന്ത്രിസഭയിൽ അംഗമായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് റോജി എം ജോൺ
