അനിയനായിരുന്നെങ്കില്‍ അടി കൊടുക്കാമായിരുന്നു, ഇതിപ്പോ; മുരളീധരനെതിരെ പത്മജ


തിരുവനന്തപുരം: കെ മുരളീധരന്റെ വര്‍ക് അറ്റ് ഹോം പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. അനിയനായിരുന്നെങ്കില്‍ അടി കൊടുക്കാമായിരുന്നു. ഇതിപ്പോ ചേട്ടനായിപ്പോയെന്നുമാണ് പത്മജയുടെ പ്രതികരണം. ബിജെപി അംഗത്വമെടുത്ത് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.

മൂന്നു നാല് പാര്‍ട്ടി മാറി വന്ന ആളായതുകൊണ്ട് എന്തും പറയാം. കൂടുതല്‍ ഒന്നും പറയുന്നില്ല. ആരോഗ്യ പ്രശ്നമടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിനുവേണ്ടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കൂടുതല്‍ കോണ്‍ ഗ്രസുകാര്‍ ബിജെപിയില്‍ എത്തുമെന്നും പത്മജ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ച നേതാക്കളെ കുറിച്ച് കൃത്യമായി അറിയാം. പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. സ്വന്തം മണ്ഡലത്തില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കേരളത്തില്‍നിന്ന് പോയാലോ എന്ന് വരെ ചിന്തിച്ചു. കെപിസിസി പ്രസിഡന്റിന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞുവെന്നും അവര്‍ പറഞ്ഞു.

എത്രയോ ആളുകള്‍ കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോയി. അച്ഛന്‍ വരെ പോയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.


Read Previous

സ്മാരകം പോയിട്ട് ഒരു കല്ലുപോലും അച്ഛനുവേണ്ടി കോണ്‍ഗ്രസ് വെയ്ക്കില്ല; പത്മജ വേണുഗോപാല്‍

Read Next

92-ാം വയസില്‍ അഞ്ചാം വിവാഹത്തിന് മര്‍ഡോക്ക്; വധു 67-കാരി ശാസ്ത്രജ്ഞ എലീന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »