മുഖ്യമന്ത്രിയാകാൻ കെസി വേണു​ഗോപാൽ ഇരിക്കൂറിൽ മത്സരിച്ചാൽ തോൽപ്പിക്കും’; മുസ്ലീം ലീ​ഗ് ചുമട്ടുതൊഴിലാളി യൂണിയൻ


കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺ​ഗ്രസിൽ തർക്കങ്ങൾ നടക്കുന്നതിനിടെ കെസി വേണു​ഗോപലിനെതിരെ മുസ്ലീം ലീ​ഗ് ചമട്ടുതൊഴിലാളി യൂണിയൻ എസ്‍ടിയു. മുഖ്യന്ത്രി സ്ഥാനത്തിനായി കെസി വേണു​ഗോപാൽ ഇരിക്കൂറിൽ മത്സരിച്ചാൽ തോൽപ്പിക്കുമെന്നു എസ്ടിയു തൊഴിലാളികൾ പരസ്യമായി തന്നെ വ്യക്തമാക്കി.

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം. കെസി വേണു​ഗോപാലിനായി ഇരിക്കൂറിൽ വീണ്ടും തെരഞ്ഞെടുപ്പ് വന്നാൽ അദ്ദേഹത്തെ തോൽ‌പ്പിക്കുമെന്നും ശ്രീകണ്ഠാപുരത്തെ യൂണിയൻ നേതാക്കൾ പറയുന്നു. വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് ഞങ്ങൾ ആ​ഗ്രഹിക്കുന്നത്. കേരളത്തിലെ മൊത്തം ജനങ്ങളും അതാ​ഗ്രഹിക്കുന്നു.

ജനങ്ങൾ യുഡിഎഫിനു വോട്ടു കൊടുത്തത് വിഡി സതീശനെ മുഖ്യമന്ത്രിയാക്കാനാണ്. ഇനി ഈ തീരുമാനം മാറ്റി കെസി വേണു​ഗോപാൽ ഇരിക്കൂറിൽ മത്സരിക്കാൻ എത്തിയാൽ വൻ ഭൂരിപക്ഷത്തിൽ തന്നെ പരാജയപ്പെടുത്തും.


Read Previous

പട നയിച്ചവൻ ഭരിക്കട്ടെ; വി.ഡി സതീശനായി തെരുവിൽ ആവേശക്കടൽ: ചരിത്രം ആവർത്തിക്കപ്പെടുമോ?

Read Next

നമുക്കിത് സന്തോഷത്തിന്റെ നിമിഷങ്ങൾ; ഫ്‍ലക്സും ചേരിതിരിഞ്ഞുള്ള പ്രകടനവും വേണ്ട’; വിഡി സതീശൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »