പ​ഴ​ഞ്ചൊ​ല്ല് തിരുത്താം വേ​ണ​മെ​ങ്കി​ൽ പേരക്ക പ്ലാവിലും കായ്ക്കും


വേ​ണ​മെ​ങ്കി​ൽ ച​ക്ക വേ​രി​ലും കാ​യ്ക്കും എ​ന്നാ​ണ് പ​ഴ​ഞ്ചൊ​ല്ല്. എ​ന്നാ​ൽ, പ്ലാ​വി​ൽ പേ​ര​ക്ക കാ​യ്ച്ച അ​ദ്ഭു​ത​മാ​ണ് കോഴിക്കോട് മു​ക്ക​ത്ത്. ഒ​രു മ​ര​ത്തി​ൽ ത​ന്നെ വി​വി​ധ ത​രം പൂ​വു​ക​ളും ഫ​ല​ങ്ങ​ളും ബ​ഡിം​ഗി​ലൂ​ടെ ഉ​ണ്ടാ​ക്കാ​റു​ണ്ട​ങ്കി​ലും ഇ​തു പ്ര​കൃ​തി​യു​ടെ ഒ​രു ബ​ഡിം​ഗാ​ണ​ന്നു മാ​ത്രം.

മു​ക്ക​ത്തി​ന​ടു​ത്ത് കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യി​ൽ കു​ന്നു​മ്മ​ലാ​ണ് ഈ ​അ​ദ്ഭു​ത കാ​ഴ്ച​യു​ള്ള​ത്. പ്ലാ​വി​ൽ പേ​ര​ക്ക കാ​യ്ച്ചി​ട്ടു ദി​വ​സ​ങ്ങ​ളാ​യ​ങ്കി​ലും ക​ണ്ട​തു ചൊ​വ്വാ​ഴ്ച​യാ​ണെ​ന്ന് മാ​ത്രം.

ചെ​റു​പ്ര കു​ന്നു​മ്മ​ൽ സ​ത്യ​വ​തി​യും മ​ക​ൾ ഷൈ​ജ​യും മു​ക്ക​ത്തു​നി​ന്ന് വീ​ട്ടി​ലേ​ക്ക് കു​റു​ക്കു​വ​ഴി​യി​ലൂ​ടെ ന​ട​ന്ന് പോ​വു​മ്പോ​ഴാ​ണ് ഇ​തു ക​ണ്ട​ത്. ആ​ദ്യ​മൊ​ന്ന് അ​മ്പ​ര​ന്ന ഇ​വ​ർ ഇ​ത് ആ​രോ ക​ബ​ളി​പ്പി​ക്കാ​നാ​യി കൃ​ത്രി​മ​മാ​യി വ​ച്ച​താ​വു​മെ​ന്നാ​ണ് ക​രു​തി​യ​ത്. പ​ക്ഷേ, കൂ​ടു​ത​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സം​ഗ​തി ഒ​റി​ജിന​ൽ ത​ന്നെ​യാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ട​ത്.


Read Previous

സൗദി ബുറൈദയില്‍ മലയാളി നഴ്‌സ് വാഹ നാപകടത്തില്‍ മരിച്ചു.അപകടം റിയാദ് എയര്‍പോര്‍ട്ടിലേക്കുളള യാത്രക്കിടെ.

Read Next

ഓഹരി വിപണിയിൽ കനത്ത നഷ്ട്ടം വരുത്തി കോവിഡ് രണ്ടാം തരംഗം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular