ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ജയം; അപൂർവ റെക്കോർഡ് സ്വന്തമാക്കി ശുഭ്‌മാൻ ഗിൽ


അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ജയം. 142 റണ്‍ സിനാണ് ഇഗ്ലണ്ടിനെ തോൽപിച്ചത്. 356 എന്ന വിജയ ലക്ഷ്യം മറികടക്കാൻ ഇംഗ്ലണ്ടി നായില്ല. 214 റണ്‍സിൽ ഇന്ത്യക്ക് മുന്നിൽ ഇഗ്ലണ്ട് തോൽവി സമ്മതിക്കു കയായിരുന്നു.

അതേസമയം ഏകദിന ക്രിക്കറ്റിൽ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ശുഭ്‌മാന്‍ ഗിൽ. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 102 പന്തില്‍ 112 റണ്‍സടിച്ചാണ് അപൂര്‍വ റെക്കോ ര്‍ഡ് സ്വന്തമാക്കിയത്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും(ടെസ്റ്റ്, ഏകദിനം, ടി20) സെഞ്ചു റി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോര്‍ഡാണ് അഹമ്മദാബാദിലെ സെഞ്ചു റിയോടെ ഗില്‍ സ്വന്തമാക്കിയത്. ലോക ക്രിക്കറ്റില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം ബാറ്ററാണ് ഗില്‍.

2023ല്‍ ന്യൂസിലന്‍ഡിനെതിരെ ടി20 മത്സരത്തില്‍ അഹമ്മദാബാദില്‍ ശുഭ്‌മാന്‍ ഗില്‍ സെഞ്ചുറി നേടിയിരുന്നു. അതേവര്‍ഷം ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിലും ഗില്‍ അഹമ്മദാബാദില്‍ സെഞ്ചുറി നേടി.


Read Previous

പുകയില ഉൽപന്നങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നിർദേശവുമായി സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം, കരട് നിയമം പ്രസിദ്ധീകരിച്ചു, പൊതുജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തേടി.

Read Next

രഞ്ജി സെമി പോരാട്ടം: ഗുജറാത്തിനു കേരളത്തോട് തീർക്കാനുള്ളത് 6 വർഷത്തെ കണക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »