ഇന്ത്യൻ ഭരണഘടന@75, അവകാശ സംരക്ഷണവും, പ്രതിജ്ഞാ സദസും സംഘടിപ്പിച്ച് റിയാദ് ഓ ഐ സി സി


ഒഐസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ അംഗങ്ങൾക്ക് പ്രതിഞ്ജ വാചകം ചൊല്ലി കൊടുക്കുന്നു.

റിയാദ്: ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുക, ജനാധിപത്യ അവകാശങ്ങള്‍ക്ക് നേരെയുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യ ങ്ങള്‍ ഉന്നയിച്ച്‌ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഭരണഘടനാ അവകാശ സംരക്ഷണവും, പ്രതിജ്ഞ സദസ്” സംഘടിപ്പിച്ചു. ബത്ഹ സബർമതിയിൽ വെച്ച് നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുളള വല്ലാഞ്ചിറ ഉൽഘാടനം ചെയ്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ പ്രതിഞ്ജ വാചകം ചൊല്ലി കൊടുത്തു.

ലോകത്തെ തന്നെ ഏറ്റവും വലിയതും വിപുലവുമായ ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഭരണഘടന മാറ്റിയെഴുതാന്‍ എല്ലാതരത്തിലുമുള്ള ശ്രമങ്ങള്‍ നടത്തുന്ന മോദി സര്‍ക്കർ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരമോന്നത കോടതി തള്ളിയത് കഴിഞ്ഞ ദിവസമാണ്.ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ്, സെക്കുലര്‍ ജനാധിപത്യ റിപ്പബ്ലിക്കായി തന്നെ തുടരുമെന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയായിരുന്നു ഈ വിധിയിലൂടെ സുപ്രീം കോടതി.ജനാധിപത്യത്തെ ഫാസിസ്റ്റ് വർഗീയ ശക്തികൾ ഇല്ലായ്മ ചെയ്യുമ്പോഴും നീതിന്യായ പീഠങ്ങളിൽ ഇപ്പോഴും ഓരോ പൗരനും വിശ്വാസത നിലനിൽക്കുന്നു എന്നത് തന്ന ആശ്വാസകരമാണന്നും വല്ലാഞ്ചിറ പറഞ്ഞു.

ഭാരവാഹികളായ സജീർ പൂന്തുറ,അമീർ പട്ടണത്ത്,ഷുക്കൂർ ആലുവ,അസ്ക്കർ കണ്ണൂർ,റഹിമാൻ മുനമ്പത്ത്, സലീം അർത്തിയിൽ, ഷാനവാസ് മുനമ്പത്ത്,കെ.കെ തോമസ്,മജു സിവിൽ സ്റ്റേഷൻ, ഹാഷിം കണ്ണൂർ,കമറുദ്ധീൻ താമരക്കുളം,മൊയ്തീൻ മണ്ണാർക്കാട്, വഹീദ് വാഴക്കാട്, ജംഷീദ് തുവ്വൂർ,വിനീഷ് ഒതായി, ഭദ്രൻ തിരുവനന്ത പുരം, സലീം പള്ളിയേൽ, അൻസായി ഷൗക്കത്ത്, സാദിഖ് വടപുറം, അലി അഹമ്മദ് ആസാദ് എന്നിവർ സന്നിഹിതരായി.


Read Previous

കൊച്ചി കൂട്ടായ്മ റിയാദ് 22-മത് വാര്‍ഷികം ആഘോഷിച്ചു

Read Next

പ്രവാസി വെൽഫെയർ റിയാദ് ദശവാർഷികാഘോഷം ‘സ്പർശം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »