യുകെയിൽ ഇന്ത്യൻ വംശജൻ കത്തിക്കുത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടു; ഒരാൾക്ക് പരിക്ക്


ലണ്ടൻ: യു.കെയിലെ സൗത്താളിൽ ഇന്ത്യൻ വംശജൻ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടു. ഡോർമേഴ്സ് വെൽസ് ലെയ്നിന് സമീപമുള്ള നോർത്ത് റോഡിൽ വച്ചാണ് ഗുർഭേജ് സിംഗ് (26) എന്നയാൾക്ക് കുത്തേറ്റത്. 30 വയസ്സ് തോന്നിക്കുന്ന മറ്റൊരാളെയും സംഭവസ്ഥലത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. ലണ്ടൻ ആംബുലൻസ് സർവീസ് ഉദ്യോഗസ്ഥരാണ് യുവാക്കൾക്ക് കുത്തേറ്റ വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് ഇവർ സ്ഥലത്തെത്തിയപ്പോൾ രണ്ട് പേരെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

സ്ഥലത്ത് വച്ച് തന്നെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഗുർഭേജ് സിംഗ് മരണത്തിന് കീഴടങ്ങുകയായിരുന്നു. നോർത്ത് റോഡും ഡോർമേഴ്സ് വെൽസ് ലെയ്നും തമ്മിലുള്ള ജംഗ്ഷനിലുള്ള ഒരു കടയ്ക്ക് പുറത്ത് പുലർച്ചെയാണ് ഗുർഭേജ് സിംഗ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം ആറ് പേരെ വിട്ടയച്ചു. ഒരാൾക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ദൃക്സാക്ഷികളുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതോടൊപ്പം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും അന്വേഷണം നടക്കുന്നുണ്ട്.


Read Previous

പ്രിയദർശിനി ബസിൽ കയറുന്ന സ്ത്രീകൾ ഒരു കാര്യം മറക്കരുത്, അല്ലെങ്കിൽ 500 രൂപ പിഴ; സുപ്രധാന അറിയിപ്പുമായി കെഎസ്ആർടിസി; സൗജന്യ ബസ് യാത്ര പദ്ധതി നാളെ മുതൽ

Read Next

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ പത്മകുമാറിനെയും ശ്രീജിത്തിനെയും സന്നിധാനത്ത് നിന്ന് മാറ്റി; ഇടപെട്ടത് പാർട്ടിയിലെ ഉന്നതൻ: വെളിപ്പെടുത്തൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »