ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മുംബൈ: ഇന്ത്യൻ സംഗീതലോകത്തെ വിസ്മയിപ്പിച്ച ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പി റ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശനിയാഴ്ച രാത്രിയോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആശാ ഭോസ്‌ലെയുടെ മരണം ഞായറാഴ്ച ഉച്ചയോടെ മകൻ ആനന്ദ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

എട്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സംഗീത സപര്യയിൽ ഹിന്ദി, മലയാളം, തമിഴ് തുടങ്ങി ഇരുപതിലധികം ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങളാണ് ആശാ ഭോസ്‌ലെ ആലപിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പാട്ടുകൾ റെക്കോർഡ് ചെയ്ത ഗായിക എന്ന ഗിന്നസ് വേൾഡ് റെക്കോർഡും ഇവർക്ക് സ്വന്തമാണ്. രാജ്യം പത്മവിഭൂഷണും ദാദാസാഹേബ് ഫാൽക്കെ അവാർഡും നൽകി ആദരിച്ചിട്ടുണ്ട്. സംഗീത ലോകത്തെ ഒരു യുഗത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.
