മാധ്യമ പ്രവർത്തകനും, കവിയും എഴുത്തുകാരനുമായ അനു സിനു അന്തരിച്ചു


തിരുവനന്തപുരം: മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ അനു സിനു അന്തരിച്ചു. ദീർഘകാലം ദുബായിൽ ഖലീജ് ടൈംസിൽ പത്രപ്രവർത്തകനായിരുന്നു. അർബുദ രോഗത്തിന്​ ചികിത്സയിലിരിക്കെയാണ് മരണം. 48 വയസായിരുന്നു.

യാത്രാ പുസ്​തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ (നോവൽ) എന്നിവയാണ്​ ​പ്രധാന കൃതികൾ​. നോവലിന് കൈരളി– അറ്റ്​ലസ്​ സാഹിത്യ പുരസ്​കാരം ലഭിച്ചു. ഷാങ്ഹായ് പാഠപുസ്​തകം, എന്റെ തിബറ്റ്​ എന്നീ പുസ്​തകങ്ങളുടെ വിവർത്തനത്തിൽ പങ്കാളി.

1976 ൽ കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ ജനനം. 1996 മുതൽ പത്രപ്രവർത്തന രംഗത്ത് സജീവം. മംഗളം, ഫ്രീ പ്രസ്​ ജേർണൽ, ദ ന്യൂ ഇന്ത്യൻ എക്സ്​പ്രസ്,​ സൺഡേ ഇന്ത്യൻ എന്നിവയിൽ പ്രവർത്തിച്ചു. ദുബായിൽ പരസ്യമെഴുത്തുകാരനായും ജോലി ചെയ്തു. അച്​ഛൻ: ചക്രപാണി വാര്യർ. അമ്മ: സുശീലാദേവി. മക്കൾ: അപൂർവ, അനന്യ.


Read Previous

വിദേശത്ത് പഠിക്കുന്നത് 13,35,878 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നത് കാനഡയില്‍, സംസ്ഥാനം തിരിച്ചുള്ള വിവരങ്ങള്‍ തങ്ങള്‍ സൂക്ഷിക്കുന്നില്ലെന്ന് മന്ത്രാലയം.

Read Next

ബംഗ്ലാദേശ് പ്രതിസന്ധി: വിദേശ ഇടപെടൽ സാധ്യത ഉൾപ്പെടെയുള്ള അവസ്ഥയെക്കുറിച്ച് ആശങ്ക ഉന്നയിച്ച് രാഹുൽ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »