ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജുബൈൽ: ജുബൈൽ മലയാളി സമാജത്തിന്റെ പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്നലെ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ മുഖ്യ രക്ഷാധികാരികളായ മൂസ അറക്കൽ, നാസ്സറുദീൻ പുനലൂർ, ഫൗണ്ടർ തോമസ് മാത്യു മാമുടാൻ എന്നിവരുടെ നേതൃത്വത്തിലാണ് പുനഃസംഘടന നടന്നത്. പഴയ കമ്മിറ്റിയുടെ പ്രവർത്തന മികവ് പരിഗണിച്ച് ഭാരവാഹികൾക്ക് അർഹമായ സ്ഥാനക്കയറ്റം നൽകിയാണ് പുതിയ ഭരണസമിതിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികൾഇവരാണ് ചെയർമാൻ (ഫൗണ്ടർ): തോമസ് മാത്യു മാമുടാൻ, രക്ഷാധികാരികൾ: മൂസ അറക്കൽ, ഷാജഹാൻ (ഖുൽഫി), നാസ്സറുദീൻ പുനലൂർ, പ്രസിഡന്റ്: ബൈജു അഞ്ചൽ, ജനറൽ സെക്രട്ടറി: സന്തോഷ് ചക്കിങ്കൽ,ട്രഷറർ: സുമോദ് മോഹൻ, വൈസ് പ്രസിഡന്റുമാർ: എബി ജോൺ ചെറുവക്കൽ, നിസാർ ഇബ്രാഹിം, റിയാസ് NP, ജോയിന്റ് സെക്രട്ടറിമാർ: ഷഫീഖ് താനൂർ, കുമാർ, ബെൻസൺ സി സാമൂൽ, കൾച്ചറൽ സെക്രട്ടറിമാർ: മുബാറക്ക് ഷാജഹാൻ, അജ്മൽ സാബു, ഗിരീഷ് കുമാർ,സ്പോർട്സ് സെക്രട്ടറിമാർ: ഇല്ലിയാസ്, ഷജീർ തച്ചൻപ്പാറ, ഹെൽപ് ഡെസ്ക് കോൺവീനർ: രാജേഷ് കായംകുളം ,ലീഗൽ അഡ്വൈസർ: ജോസഫ് മാത്യു മാമുടാൻ, മീഡിയ ഇൻചാർജ്: ഷഫീഖ് താനൂർ, നവീൻ കോതേരി
പ്രവാസി മലയാളികൾക്കായി സമാജം നൽകി വരുന്ന സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും വിവിധ മേഖലകളിൽ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും ചുമതലയേറ്റെടുത്ത പുതിയ ഭാരവാഹികൾ അറിയിച്ചു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മലയാളി വിദ്യാർത്ഥികളെയും സമാജം അംഗങ്ങളുടെ മക്കളെയും ആദരിക്കുന്നതിനായി വിപുലമായ ചടങ്ങ് ഉടൻ സംഘടിപ്പിക്കും. ഇതിനായുള്ള സബ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
