മോഹൻലാലിനും മീനയ്ക്കും വിരുന്നൊരുക്കി കന്നഡ സൂപ്പർസ്റ്റാർ മോഹൻ ബാബു


ആന്ദ്ര: ഹൈദരാബാദിലെ തന്റെ വീട്ടിൽ മോഹൻലാലിനും മീനയ്ക്കും വിരുന്നൊരുക്കി കന്നഡ സൂപ്പർസ്റ്റാർ മോഹൻ ബാബു. ഹൈദരാബാദിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന മോഹൻലാലിന്റെ പുതിയ ചിത്രമായ ബ്രോ ഡാഡിയുടെ ഷൂട്ടിംഗിനിടയിൽ ഉള്ള ഇടവേളയിലായിരുന്നു താരങ്ങൾ മോഹൻ ബാബുവിന്റെ വീട് സന്ദർശിച്ചത്.

മോഹൻ ബാബുവിന്റെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.മോഹൻ ബാബുവിന്റെ ഭാര്യ, മക്കളായ ലക്ഷ്‍മി മഞ്ചു, വിഷ്‍ണു മഞ്ചു എന്നിവരും അദ്ദേഹത്തിന്റെ മരുമകളായ വിറാനിക്കയും വിരുന്നിന് കൂടെയുണ്ടായിരുന്നു.ലൂസിഫറിനു ശേഷം മോഹൻലാലിനെ നായക നാക്കി   പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനു ശേഷം കല്യാണി പ്രിയദർശൻ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ബ്രോ ഡാഡി.


Read Previous

“നിനക്ക് സ്വപ്നം കാണാനറിയില്ല”… കവിത ജ്യോതിരാജ് തെക്കൂട്ട്.

Read Next

ഒളിമ്പിക്സ് അത്ലറ്റിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണ മെഡല്‍, പൊന്നണിഞ്ഞ് നീരജ് ചോപ്ര.

Leave a Reply

Your email address will not be published. Required fields are marked *

Most Popular