ബലരാമൻറെ വിയോഗത്തിൽ കേളി അനുശോചനം സംഘടിപ്പിച്ചു


റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമൻ മാരിമുത്തുവിന്റെ വിയോഗത്തിൽ കേളി സുലൈ രക്ഷാധി കാരി സമിതി അനുശോചന യോഗം സംഘടിപ്പിച്ചു. സുലൈ ബിലാദി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ കീച്ചേരി അധ്യക്ഷത വഹിച്ചു. സുലൈ ഏരിയ സെക്രട്ടറി ഹാഷിം കുന്നത്തറ അനുശോചന കുറിപ്പ് അവതരിപ്പിച്ചു.

കേളിയുടെ അംഗം എന്ന നിലയിൽ കഴിഞ്ഞ 10 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ബലരാമൻ ഏരിയാ പരിതിയിൽ മാതൃകാ പരമായ പ്രവർത്തനമാണ് നടത്തിയിരുന്നത്. പ്രവാസത്തിന് മുമ്പ് കോഴിക്കോട് ഫാറൂക്ക് കോളേജ് പ്രദേശത്തെ പുരോഗമന പ്രസ്ഥാനത്തിലെ വിദ്യാർത്തികൾക്ക് ആശ്രയമ്മായിരുന്നു ബലരാമൻ്റെ സ്ഥാപനമെന്ന് അനുശോചനം രേഖപ്പെടുത്തിയവർ പങ്കു വെച്ചു.

24 വർഷത്തെ കേളി ചരിത്രത്തിൽ ഏരിയാ ട്രഷറർ ചുമതയിൽ ഇരിക്കെ മരണമടയുന്ന ആദ്യത്തെ അംഗമാണ് ബലരാമൻ. കേളി 24ആം വാർഷിക ദിനമായ കേളിദിനം 2025 – ൻ്റെ വേദിയിൽ ഹാസ്യ വില്ല് കലാമേളയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച് കാണികളുടെ നിറഞ്ഞ കയ്യടി വാങ്ങി വേദി വിട്ടിറങ്ങിയ ബലരാമൻ അടുത്ത ദിവസം ഹൃദയ സ്തംഭനം വരികയും ശസ്ത്രക്രിയ നടന്നതിൻ്റെ അടുത്ത ദിവസം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ജനുവരി 26 ന് മകളുടെ വിവാഹ നിശ്ചയത്തിനായി നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ആകസ്മീക സംഭവം.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, ഷമീർ കുന്നുമ്മൽ, ഫിറോഷ്‌ തയ്യിൽ, കേളി പ്രസിഡണ്ട് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, കേളി കുടുംബ വേദി സെക്രട്ടറി സീബാ കൂവോട്, കേളി വൈസ് പ്രസിഡണ്ട് മാരായ രജീഷ് പിണറായി, ഗഫൂർ ആനമങ്ങാട്, ജോയിൻ്റ് സെക്രട്ടറിമാരായ സുനിൽ കുമാർ, മധു ബാലുശ്ശേരി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ജോഷി പെരിഞ്ഞനം, ജവാദ് പരിയാട്ട്, സതീഷ് കുമാർ വളവിൽ, റഫീഖ് പാലത്ത്, ബൈജു ബാലചന്ദ്രൻ, ചില്ല കോഡിനേറ്റർ സുരേഷ് ലാൽ, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങൾ, സുലൈ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയാ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് സെക്രട്ടറിമാർ, വിവിധ യൂണിറ്റ് അംഗങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.


Read Previous

അടിയ്ക്ക് തിരിച്ചടി! കൊച്ചിയിൽ ബ്ലാസ്‌റ്റേഴ്‌സിന് മിന്നും ജയം, ഒഡിഷയെ തകർത്തു

Read Next

കേളി കുടുംബ സഹായ ഫണ്ട് കൈമാറി..

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »