ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സ്ഥാപകദിനവും കേരള പിറവിദിനാഘോഷവും കേരളോത്സവം 2023′ എന്ന പേരില്‍ ആഘോഷിച്ചു, മലാസ് അൽമാസ് ഓഡിറ്റോറി യത്തിൽ 3/11/2023 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് തുടങ്ങിയ ആഘോഷ പരിപാടികള്‍ രാവേറെ നീണ്ടുനിന്നു.. കേരളീയ കലാ സംസ്കാരം കോര്‍ത്തിണക്കി വണ്ടൂർ കുഞ്ഞുമുഹമ്മദിന്റെ നേതൃത്വ ത്തിൽ അവതരിപ്പിച്ച നൃത്ത ശിൽപ്പം കേരളത്തിന്‍റെ നടന കൈരളിയിലേക്ക് കാണികളെ എത്തിച്ചപ്പോൾ കേരള ഉത്സവം കേരളപ്പിറവിദിനത്തിന്‍റെ നേര്‍ ദൃശ്യാവിഷക്കരമായിമാറി.

ജി എം എഫ് സൗദി നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷ പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം വിദ്യാഭ്യാസ- മനഃശാസ്ത്രജ്ഞന്‍ ഡോക്ടർ കെ.ആര്‍ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി ദിനത്തില്‍ പ്രവാസ ലോകത്ത് കേരളീയം ഗൾഫ് മലയാളി ഫെഡറേഷൻ മനോഹരമാക്കിയെന്ന് അദ്ദേഹം പറഞ്ഞു ജി എം എഫ് സൗദി നാഷണല്‍ പ്രസിഡണ്ട് അബ്ദുൽ അസീസ് പവിത്ര അധ്യക്ഷത വഹിച്ചു.

റിയാദ് ആസ്ഥാനമായി 2019 നവംബർ ഒന്നിന് സംഘടന രൂപീകരിച്ച നാള്‍മുതല്‍ സംഘടനയുടെ പ്രവര്‍ത്തനവും ഇതുവരെ നടത്തിയ ജീവകാരുന്ന്യ പ്രവര്‍ത്തനങ്ങളും ആമുഖം പറഞ്ഞുകൊണ്ട് ജിസിസി മീഡിയ കോഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ വിശദികരിച്ചു. പ്രവാസി സംഘടനയെന്ന നിലയ്ക്ക് ജി സി സിയിലെ സന്നദ്ധ പ്രവർത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ , സാംസ്‌കാരിക രാഷ്ട്രിയ പ്രവര്‍ത്തകര്‍ , വിദ്യാഭ്യാസ -നിയമ , ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ , വിവിധ സംഘടനയുടെ നേതൃത്വനിരയിൽ പ്രവര്‍ത്തിക്കുന്നവരെയെല്ലാം ഉള്‍പെടുത്തികൊണ്ട് പ്രവാസത്തിലും നാട്ടിലും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജി എം എഫ് എന്നും, ജാതി മത രാഷ്ട്രിയ ചിന്തകള്‍ക്കപ്പുറം എല്ലാവര്‍ക്കും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വേദിയാണ് ജി എം എഫ് കൂട്ടായ്മയെന്നും അദ്ദേഹം പറഞ്ഞു.

കേരളപിറവിയെ കുറിച്ചും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ കുറിച്ചും .പ്രവാസികളുടെ സ്വന്തം എഴുത്തുകാരൻ ജോസഫ് അതിരുകൾ മുഖ്യപ്രഭാഷണം നടത്തികൊണ്ട് സംസാരിച്ചു, സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും നാടാണ് നമ്മുടെ കേരളം .പൂർവികരായ നമ്മുടെ മുത്തച്ഛന്മാർ കാത്തുസൂക്ഷിച്ച ഒരു സംസ്കാരമുണ്ട് അത് തച്ചുടക്കാന്‍ ശ്രമം നടക്കുന്നു ജനങ്ങളെ ഭിന്നിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന വരെ നാം തിരിച്ചറിയണമെന്നും മലയാള ഭാഷയെയെ നെഞ്ചോടു ചേര്‍ത്ത് പിടിക്കാന്‍ പുതുതലമുറയെ പ്രാപ്തരാക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു, ഏതു പ്രതിസന്ധിഘട്ടത്തിലും കേരളത്തിനെ കൈവിടാതെ സഹായിച്ചവരാണ് ഓരോ പ്രവാസികളും. കേരളത്തിന്റെ ശില്പികൾ എന്നത് ഓരോ പ്രവാസികളുമാണ് ജി എം എഫ് കേരളോത്സവം കേരളപിറവിയുടെ സംസ്കാരത്തിലേക്കും ചരിത്രത്തിലേക്കും മിഴിതുറന്ന് ആഘോഷിക്കുവാനായി ഗൾഫ് മലയാളി ഫെഡറേഷൻ തയ്യാറായതിൽ അഭിമാനമുണ്ട് എന്ന് എഴുത്തുകാരൻ ജോസഫ് അതിരുങ്കല്‍ കൂട്ടിച്ചേര്‍ത്തു.

ആശംസകൾ നേര്‍ന്നുകൊണ്ട് കെഎംസിസി പ്രതിനിധി റഫീഖ് ഹസ്സൻ. ഫോർക്കാ പ്രതിനിധി വിജയൻ നെയ്യാറ്റിൻകര. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ. മുൻ പ്രസിഡന്റുമാരായ സലിം അത്തിയിൽ. നിഷാദ് ആലങ്കോട്. അബ്ദുൽസലാം വേള്‍ഡ് മലയാളി കൌണ്‍സില്‍, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷഫീന. നിബു ഹൈദർ. ഷാജഹാൻ കാഞ്ഞിരപ്പള്ളി. സുബൈർ കുമ്മിൾ. തുടങ്ങിയവർ സംസാരിച്ചു. നാഷണല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി ഹരികൃഷ്ണന്‍ സ്വാഗതവും , ട്രഷറര്‍ സുധീര്‍ വള്ളകടവ് നന്ദിയും പറഞ്ഞു.


തുടര്‍ന്ന് 2023/24 വര്‍ഷത്തെ സൗദി നാഷണൽ കമ്മിറ്റിയെ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജി സി സി ചെയർമാൻ റാഫിപാങ്ങോട് സദസ്സില്‍ പ്രഖ്യാപിച്ചു സൗദി അറേബ്യയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകൻ അബ്ദുൽ അസീസ് പവിത്രയെ ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മറ്റി പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുത്തു. ഹരികൃഷ്ണൻ കണ്ണൂർ (ജനറൽ സെക്രട്ടറി(, സുധീര്‍ വള്ളകടവ് (ട്രഷറര്‍) രാജു പാലക്കാട് സൗദി കോഡിനേറ്റർ ആയും തെരഞ്ഞെടുത്തു

അഡ്വൈസറി കമ്മറ്റി കൺവീനറായി നസീർ പുന്നപ്രയെയും. വൈസ് പ്രസിഡണ്ടായി. സത്താർ ആലപ്പുഴ (വാദി) ഷാനിയാസ് മക്ക. ജോയിൻ സെക്രട്ടറിമാരായി സനിൽകു മാർ ഹരിപ്പാടും. അലി വയനാട്. ജോയിൻ ട്രഷററായി സാലി റഹീം. ജീവകാരുണ്യ കൺവീനന്മാരായി ചാൻസ് റഹ്മാൻ ഹൈൽ. ജോയിൻ കൺവീനർമാരായി സൗദിയുടെ വിവിധ പ്രദേശങ്ങളിലുള്ള സാമൂഹ്യ പ്രവർത്തകരായ ഹുസൈൻ ദവാദമി. അജേഷ് സാസ്കോ തായിഫ്. ഉസൈൻ വട്ടിയൂർകാവ്. ഇബ്രാഹിം പട്ടാമ്പി. അനിൽ നജ്റാൻ. റഹീം തബൂക് , ഇവന്റ് കോഡിനേറ്റർ നവാസ് കണ്ണൂർ. സാഹിത്യ സമിതി കൺവീനർ നൗഷാദ് കിളിമാനൂർ. അഡ്വൈസർ ബോർഡ് കമ്മറ്റി മെമ്പറായി റഷീദ് ചിലങ്ക എന്നവരെയും തെരഞ്ഞെടുത്തു.

സൗദി അറേബ്യയിലെ വിവിധ ഹോസ്പിറ്റലുകളിലെ ഡോക്ടർമാരും നേഴ്സുമാരെയും ഉല്‍പെടുത്തി ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ അത്യാവശ്യഘട്ടങ്ങളിൽ ഹെൽപ്പ് ചെയ്യുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന GMF ഹെൽപ്പ് ഡസ്ക് മാത്യു സുമൈസി നിയന്ത്രിക്കും. സംഘടനയുടെ തൊഴിൽ ഗ്രൂപ്പ് മൂന്നുവർഷമായി അഞ്ചു വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു ജിസിസി രാജ്യങ്ങളിലും ഇന്ത്യയിലും തൊഴിലവസര ങ്ങൾ ഗ്രൂപ്പിൽ കൂടെ അറിയിക്കുകയും അതുകൊണ്ട് അനേകം പേർക്ക് തൊഴിൽ നേടുവാനായി GMF തൊഴിൽ ഗ്രൂപ്പിലൂടെ സാധിച്ചിട്ടുണ്ട്

റിയാദിലെ കലാകാരന്മാർ നടത്തിയ കേരള ഉത്സവം നൃത്ത സന്ധ്യയും ചെറിയൊരു ദിവസത്തേക്ക് സൗദിയില്‍ എത്തിയ മുന്‍ പ്രവാസി റിയാദ്കാരുടെ സ്വന്തം സക്കീര്‍ മണ്ണാര്‍മലയും, തസ്നീം റിയാസ് , സത്താര്‍ മാവൂര്‍ , കുഞ്ഞുമുഹമ്മദ്, അക്ഷയ് സുധീര്‍ അഞ്ജലി സുധീര്‍, അഭിനന്ദ ബാബു, പവിത്രന്‍ കണ്ണൂര്‍ അടക്കം നിരവധി പുതമുഖ ഗായകരും അണിനിരന്ന ഗാനസന്ധ്യ പാട്ടുകളുടെ വിത്യസ്തകൊണ്ട് ശ്രദ്ധേയമായി, അവതരണ രംഗത്തെ റിയാദിലെ പുതിയ മുഖം ദമാമിലെ വേദികളില്‍ നിറഞ്ഞു നിന്ന നിജില്‍ മുരളീധരന്‍ അവതാരകനായിരുന്നു
