കേരളം ബൂത്തിലെത്തുമ്പോൾ: ജെൻസികൾ അമ്പത് ലക്ഷത്തിൽപ്പരം, സെഞ്ച്വറിയടിച്ചവർ 1555 പേര്‍; കന്നിക്കാർ 4,66,408


തിരുവനന്തപുരം: ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ പങ്കെടുക്കാൻ സംസ്ഥാനം ഇന്ന് ഇടത് ചൂണ്ടുവിരലിൽ മഷിപുരട്ടുമ്പോൾ തെളിയുക കേരളത്തിൻ്റെ ഭാവിയാണ്. 27142952 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതിൽ 13220811 പുരുഷൻമാരും 13921868 പേർ സ്ത്രീകളുമാണ്. ആകെയുള്ള വോട്ടർമാരിൽ ഏകദേശം 18.56 ശതമാനം ജെൻസികളാണ്. കേരളത്തിൻ്റെ വിധി നിർണയിക്കുന്നതിൽ ജെൻസി വോട്ടർമാരുടെ എണ്ണം നിർണായകമാകുമെന്നാണ് കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. 50,39,191 പേരാണ് ജെൻസി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇതിൽ 25,24,291 പുരുഷന്മാരും 25,14,822 സ്ത്രീകളെയും 78 ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.

കന്നിക്കാർ 4,66,408

18നും 19നും ഇടയിൽ പ്രായമുള്ള 4,66,408 വോട്ടർമാരാണ് ഇത്തവണ കന്നി വോട്ട് രേഖപ്പെടുത്താൻ അർഹരായിട്ടുള്ളത്. ഇതിൽ 2,34,707 പേർ പുരുഷ വോട്ടർമാരും 2,31,701 പേർ സ്ത്രീ വോട്ടർമാരുമാണ്. 20നും 29നും ഇടയിൽ പ്രായമുള്ള 45,72,783 വോട്ടർമാരുണ്ട്. ഇതിൽ 22,89,584 പേർ പുരുഷവോട്ടർമാരും 22,83,121 പേർ സ്ത്രീ വോട്ടർമാരും 78 പേർ ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.

സെഞ്ച്വറിയടിച്ചവർ 1555

നൂറ് വയസ്സിന് മുകളിൽ പ്രായമുള്ള 1,555 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതില്‍ 478 പേർ പുരുഷവോട്ടർമാരും 1,077 സ്ത്രീ വോട്ടർമാരുമാണ്. 100നും 109നും ഇടയിൽ പ്രായമുള്ള 1501 വോട്ടർമാരിൽ 459 പുരുഷവോട്ടർമാരും 1042 സ്ത്രീവോട്ടർമാരുമാണുള്ളത്. 110നും 119നും ഇടയിൽ പ്രായമുള്ള 54 വോട്ടർമാരാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഇതിൽ 19 പേർ പുരുഷന്മാരും 35 സ്ത്രീകളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

30നും 39 വയസ്സിനും പ്രായമുള്ള 4979209 വോട്ടർമാരാണുള്ളത്. ഇവരിൽ 2565146 പുരുഷവോട്ടർമാരും 2413974 സ്ത്രീവോട്ടർമാരും 89 ട്രാൻസ് ജെൻഡർ വ്യക്തികളും ഉൾപ്പെടുന്നു. 40നും 49നും ഇടയിൽ പ്രായമുള്ളവരിൽ 2787592 പുരുഷവോട്ടർമാരും 2844371 സ്ത്രീവോട്ടർമാരും 73 ട്രാൻസ് ജെൻഡർ വ്യക്തികളും അടക്കം 5632036 വോട്ടർമാരുമാണുള്ളത്. 50നും 59നും ഇടയിൽ പ്രായമുള്ള 5145158 വോട്ടർമാരിൽ 2382380 പേർ പുരുഷന്മാരും 2762758 സ്ത്രീകളും 20 ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.

60നും 69നും ഇടയിൽ പ്രായമുള്ള വോട്ടർമാരിൽ 1796449 പേർ പുരുഷന്മാരും 1978198 സ്ത്രീകളും എഴ് ട്രാൻസ് ജെൻഡർ വ്യക്തികളും ഉൾപ്പെടെ 3774654 പേരാണ് പട്ടികയിലുള്ളത്. 70നും 79നും ഇടയിൽ പ്രായമുള്ള 942224 പുരുഷവോട്ടർമാരും 1075174 സ്ത്രീവോട്ടർമാരും നാല് ട്രാൻസ് ജെൻഡർ വ്യക്തികളും അടക്കം 2017402 വോട്ടർമാരാണ് ആകെയുള്ളത്. 80 മുതൽ 89വരെ പ്രായമുള്ള 499804 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിൽ 204276 പേർ പുരുഷവോട്ടർമാരും 295526 സ്ത്രീ വോട്ടർമാരും രണ്ട് പേർ ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്. പട്ടികയിലുള്ള 90നും 99നും ഇടയിൽ പ്രായമുള്ള 53943 വോട്ടർമാരിൽ 17975 പേർ പുരുഷന്മാരും 35968 പേർ സ്ത്രീകളുമാണ്.

തെരഞ്ഞെടുപ്പ് കമ്മിഷൻ ഏറ്റവും ഒടുവിൽ പുറത്തിറക്കിയ വോട്ടർപട്ടിക പ്രകാരം പുരുഷവോട്ടർമാരെ അപേക്ഷിച്ച് 7,01,057 അധികം സ്ത്രീ വോർട്ടർമാരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകാൻ അർഹരായിട്ടുള്ളത്. പ്രവാസി വോട്ടർമാരിൽ 204218 പേർ പുരുഷന്മാരും 37867 പേർ സ്ത്രീകളും 8 പേർ ഭിന്നലംഗക്കാരുമാണ്. കേരളത്തിൽ ആകെയുള്ള 53984 സർവീസ് വോട്ടർമാരിൽ 51330 പേർ പുരുഷന്മാരും 2654 പേർ സ്ത്രീകളുമാണ്.


Read Previous

അസം, കേരളം, പുതുച്ചേരി പോളിങ് ബൂത്തുകളിലേക്ക്; അതീവ സുരക്ഷയില്‍ പോളിങ് കേന്ദ്രങ്ങള്‍

Read Next

സി വി ശാന്തകുമാർ കൊലക്കേസ് പ്രതിയെന്ന് പ്രചാരണം; എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »