രാജ്യത്തെ വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിങ്ങില്‍ കേരളം ഒന്നാമത്


ന്യൂഡല്‍ഹി: രാജ്യത്തെ വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിങ്ങില്‍ കേരളം ഒന്നാമത്. ആന്ധ്രപ്രദേശിനും ഗുജറാത്തിനുമൊപ്പമാണ് കേരളം ‘ടോപ് അച്ചീവേഴ്‌സ്’ വിഭാഗത്തില്‍ ഉള്‍പ്പെട്ടത്. ഡല്‍ഹിയില്‍ സംസ്ഥാന വാണിജ്യ-വ്യവസായ മന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലില്‍നിന്ന് മന്ത്രി പി. രാജീവ് പുരസ്‌കാരം ഏറ്റുവാങ്ങി.

ബിസിനസ് പരിഷ്‌കാരങ്ങള്‍ പരിഗണിക്കുമ്പോള്‍ ടോപ്പ് അച്ചീവേഴ്‌സ് വിഭാഗത്തില്‍ ത്തന്നെ കേരളം ഒന്നാമതാണെന്നു വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. 30 ബിസിനസ് പരിഷ്‌കരണ സൂചികകളില്‍ 9 എണ്ണത്തില്‍ കേരളം ടോപ്പ് അച്ചീവേഴ്‌സ് (95 ശതമാനത്തിനു മുകളില്‍) വിഭാഗത്തിലാണ്. ആന്ധ്ര 5 എണ്ണത്തിലും ഗുജറാത്ത് 3 എണ്ണത്തിലുമാണ് മുന്നില്‍.

വ്യവസായരംഗത്ത് കേരളം കൈവരിച്ചത് മികച്ച നേട്ടമാണെന്നും സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമാണെന്നും പി രാജീവ് പറഞ്ഞു. വ്യവസായ ഭൂപടങ്ങളിലില്ലാത്ത സ്ഥലങ്ങളെയും ഭാവിയില്‍ വികസനത്തില്‍ ഉള്‍പ്പെടുത്തുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബഹുമതി കാരണമാകുമെന്നും മന്ത്രി പറഞ്ഞു.


Read Previous

സുജിത് ദാസ് ബലാത്സംഗം ചെയ്‌തെന്ന് യുവതി; കുടുംബം തകര്‍ക്കാന്‍ ശ്രമമെന്ന് മുന്‍ എസ്പി; പരാതി നുണയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Read Next

ജി.സി.സിയിലും മലേഷ്യയിലും നോർക്ക ലീഗൽ കൺസൾട്ടന്റ്മാരെ തേടുന്നു ; ഇപ്പോള്‍ അപേക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »