കുഞ്ഞിക്കുട്ടൻ തമ്പുരാൻ ദിനം സംഘടിപ്പിച്ച് കെകെടിഎം സീഡ്സ്.


കൊടുങ്ങല്ലൂര്‍: കെ.കെ.ടി.എം ഗവ. കോളേജിൽ പി.ടി.എയും കെകെടിഎം സീഡ്സ് ഉം ചേർന്ന് മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ദിനം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. രഘു ഒ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. വിനയശ്രീ സ്വാഗതം പറഞ്ഞു. ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ലൗവ് ലി, പി ടി എ വൈസ് പ്രസിഡൻ്റ് സജു ശ്രീകുമാർ, സീഡ്സ് പ്രസിഡൻ്റ് അഡ്വ. വി എ റംലത്ത്, സെക്രട്ടറി പി ഉദയകുമാർ, ജോയിൻ്റ് സെക്രട്ടറി അഷറഫ് ഉള്ളിശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

ചടങ്ങിൽ വെച്ച് കോളേജിലെ എം എ മലയാളം ഒന്നാം വർഷ വിദ്യാർത്ഥിനി അനിത എ ആർ ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ യുവ സാഹിത്യ പ്രതിഭ പുരസ്കാരവും ക്യാഷ് അവാർഡും സമ്മാനിച്ചു.
മലയാള സാഹിത്യ പ്രശ്നോത്തരിയിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസുകളും പ്രത്യേക ഉപഹാരങ്ങളും വിതരണം ചെയ്തു.പി ടി എ സെക്രട്ടറി രാഗ ആർ നന്ദി രേഖപ്പെടുത്തി.

തുടർന്ന് തമ്പുരാൻ രചിച്ച കിരാതാർജ്ജുനീയം കൃതിയെ ആസ്പദമാക്കി ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരുടെ ചാക്യാർകൂത്ത് അവതരണവും അരങ്ങേറി


Read Previous

സൗദി-പാക് പ്രതിരോധ കരാര്‍: ഇന്ത്യയ്ക്ക് സൗദിയുമായി തന്ത്രപ്രധാന പങ്കാളിത്തമെന്ന് വിദേശകാര്യ മന്ത്രാലയം

Read Next

ഭൂരിപക്ഷവും രാഹുല്‍ അനുകൂലികള്‍; വിഡി സതീശന് എതിരായ സൈബര്‍ ആക്രമണത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »