കൊട്ടാരക്കരയിൽ നടുക്കുന്ന ദുരന്തം: നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം


കൊല്ലം: കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്ന കുട്ടികള്‍ക്ക് മേല്‍ പാഞ്ഞു കയറി. വാഹനത്തിന് അടിയിൽപ്പെട്ട മൂന്നു വിദ്യാർത്ഥികൾ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു. മുക്കോളി മുക്കിലായിരുന്നു സംഭവം. മണ്ണ് കയറ്റി വന്ന ലോറിയാണ് കുട്ടികള്‍ക്ക് മേല്‍ മറിഞ്ഞത്.

അമിത വേഗതയിലെത്തിയ ലോറി ബസ് സ്‌റ്റോപ്പില്‍ ഇടിക്കുകയും, ബസ് കാത്തു നിന്ന കുട്ടികളുടെ മേലേക്ക് മറിയുകയുമായിരുന്നു. കുട്ടികള്‍ മണ്ണിനടിയില്‍പ്പെടുകയായിരുന്നു.

പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പരിക്കേറ്റവരെ കൊട്ടാരക്കരയ്ക്ക് സമീപത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോയതായി പൊലീസ് അറിയിച്ചു


Read Previous

“ഉപരോധം നീങ്ങുന്നു, മരവിപ്പിച്ച ആസ്തികൾ തിരികെ! ഇറാനും അമേരിക്കയും തമ്മിൽ ചരിത്രപരമായ ധാരണ; നിർണ്ണായക പങ്കുവഹിച്ച് ഖത്തറും പാകിസ്ഥാനും”

Read Next

ഖത്തറിൽ വാതക പ്ലാന്റിൽ വൻ സ്ഫോടനം: 12 ഇന്ത്യക്കാർ ഉൾപ്പെടെ 13 മരണം; 66 പേർക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »