കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറി കുഴഞ്ഞു വീണു മരിച്ചു


കോട്ടയം : ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് (47) കുഴഞ്ഞു വീണു മരിച്ചു.. കോട്ടയം മാർക്കറ്റിൽ വച്ച് രാത്രി 8:30 ഓടെ കുഴഞ്ഞു വീണായിരുന്നു അന്ത്യം

കോട്ടയത്തെ യുവ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്നു. കോട്ടയം നഗരത്തിലെ മാർക്കറ്റിൽ പച്ചക്കറി വാങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: കവിത(പുത്തന്‍പുരയില്‍). മക്കള്‍: ലെന, ഇവാന, ജുവാന്‍. മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുറവിലങ്ങാട് സ്വദേശിയാണ്.

കെഎസ്‍യു മുൻ കോട്ടയം ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു ജോബോയ്.


Read Previous

നീരജിന് ‘വെള്ളിത്തിളക്കം’ പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം ഇത്തവണ സ്വര്‍ണം സ്വന്തമാക്കി

Read Next

17 മാസത്തിന് ശേഷം പുറത്തേക്ക്; ഡല്‍ഹി മദ്യനയക്കേസില്‍ മനീഷ് സിസോദിയയ്ക്ക് ജാമ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »