സൗദിയിൽ ലോക കേരളസഭ; കേളി സ്വാഗതം ചെയ്തു


റിയാദ് : ലോക കേരളസഭയുടെ മേഖലാ സമ്മേളനം സൗദി അറേബ്യയിൽ നടത്താ നുള്ള തീരുമാനം സഹർഷം സ്വാഗതം ചെയ്യുന്നതായി കേളി കലാസാംസ്കാരിക വേദി. 2023ലെ രണ്ട് മേഖലാ സമ്മേളനങ്ങളിൽ ഒന്നാണ് സൗദിയിൽ നടത്താൻ തീരുമാനിച്ചിട്ടു ള്ളത്. സപ്തംബറിൽ നടക്കുന്ന സമ്മേളനത്തിൽ പ്രവാസികാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

മേഖലാ സമ്മേളനം സൗദിയിൽ നടക്കുന്നത്, സൗദിയിലെ മലയാളികൾ ഉൾപ്പെടെ യുള്ള സാധാരണക്കാരായ ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പൊതുസ മൂഹത്തിനു മുന്നിൽ എത്തിക്കാനും പ്രവാസി മലയാളികൾക്ക് ഉപകാരപ്രദമായ കൂടുതൽ പദ്ധതികൾ വിഭാവനം ചെയ്യാനുമുതകുമെന്ന് കേളി സെക്രട്ടറിയറ്റിന്റെ പ്രസ്താവനയിൽ പറഞ്ഞു.


Read Previous

തറവാട് കുടുംബ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Read Next

ഇഫ്താർ സ്നേഹവിരുന്നൊരുക്കി റിയാദ് ടാക്കീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »