സ്‌നേഹ സംഭാഷണത്തിന് കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്, എല്ലാ പുരുഷന്‍മാരും രാഹുല്‍മാരല്ല’


കണ്ണൂര്‍: രാഹുല്‍ ഈശ്വറിനെ ട്രോളി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടു ത്തിരുന്നു.’

ഈശ്വരാ, പുരുഷ കമ്മീഷന്‍ എന്ന് പറഞ്ഞു പുരുഷന്മാരെ അപമാനിക്കരുത്. എല്ലാ പുരുഷന്‍മാരും രാഹുല്‍മാരല്ല. പൊലീസ് സ്‌നേഹ സംഭാഷണത്തിനായി കൂട്ടി കൊണ്ട് പോയിട്ടുണ്ട്’ എന്നാണ് ദിവ്യ കുറിച്ചത്.

നേരത്തെ ലൈംഗികാരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച തില്‍ നടിമാരായ അനുശ്രീക്കും സീമ ജി നായര്‍ക്കുമെതിരെ രൂക്ഷ പ്രതികരണവുമായി പി പി ദിവ്യ രംഗത്ത് വന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണെന്നും ഇങ്ങനെയുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതില്‍ അനുശ്രീയേയും സീമയേയും പോലുളളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുമെന്നാണ് ദിവ്യ പറഞ്ഞത്.


Read Previous

രാഹുല്‍ ഈശ്വറിന്റെ ഫോണും ലാപ്‌ടോപും പിടിച്ചെടുത്തു, നാളെ കോട തിയില്‍ ഹാജരാക്കും

Read Next

രാഹുല്‍ ഈശ്വര്‍ തെറ്റ് ചെയ്തിട്ടില്ല’, അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും ഭാര്യ ദീപ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »