വിരൽത്തുമ്പിലെ ലുലു; ഇനി ഓർഡർ ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ! ഡിജിറ്റൽ കരുത്തുമായി ലുലു മിനിറ്റ്‌സ്; തുടക്കം കുറിച്ചു എം.എ യൂസഫലി.


റിയാദ്: സൗദി അറേബ്യയിലെ ഓൺലൈൻ റീട്ടെയിൽ രംഗത്ത് പുതിയ ചരിത്രം കുറിച്ച് ലുലു ഗ്രൂപ്പിന്റെ അതിവേഗ ഷോപ്പിംഗ് സേവനമായ ‘ലുലു മിനിറ്റ്സ് 2.0’ (LuLu Minutes 2.0) പുറത്തിറക്കി. റിയാദ് മുറബ്ബയിലെ അവന്യൂസ് മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആദ്യ ഡിജിറ്റൽ ഓർഡർ സ്വീകരിച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), അത്യാധുനിക ഓട്ടോമേഷൻ സാങ്കേതികവിദ്യ എന്നിവയുടെ സഹായത്തോടെയാണ് ലുലു മിനിറ്റ്സ് പ്രവർത്തിക്കുന്നത്. ഓർഡർ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ഉൽപ്പന്നങ്ങൾ ഉപഭോക്താവിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. സൗദിയിലെ റിയാദ്, ജിദ്ദ, ദമ്മാം ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ 45 സ്റ്റോറുകൾ വഴിയാണ് നിലവിൽ ഈ സേവനം ലഭ്യമാകുന്നത്.

ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടാനുസരണം ഡെലിവറി സമയം തിരഞ്ഞെടുക്കാനും എഐ സാങ്കേതികവിദ്യയിലൂടെ മികച്ച ഉൽപ്പന്ന നിർദ്ദേശങ്ങൾ (Suggestions) ലഭിക്കാനും നവീകരിച്ച ആപ്പിലൂടെ സാധിക്കും. സുരക്ഷിതമായ പേയ്‌മെന്റ് സംവിധാനവും ലളിതമായ യൂസർ ഇന്റർഫേസുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

“ഉപഭോക്താക്കളുടെ വിരൽത്തുമ്പിൽ അതിവേഗത്തിൽ ഉൽപ്പന്നങ്ങൾ എത്തിക്കുക എന്നതാണ് ലുലു ലക്ഷ്യമിടുന്നത്. ഏറ്റവും സുരക്ഷിതവും സ്മാർട്ടുമായ ഷോപ്പിംഗ് അനുഭവം ഇതിലൂടെ ലഭ്യമാകും,” എന്ന് എം.എ. യൂസഫലി പറഞ്ഞു. പുതിയ സേവനത്തിന്റെ ഭാഗമായി 10 മുതൽ 200 റിയാൽ വരെ ആകർഷകമായ ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ലുലു സൗദി അറേബ്യ ഡയറക്ടർ മുഹമ്മദ് ഹാരിസ് ഉൾപ്പെടെയുള്ള മാനേജ്‌മെന്റ് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.


Read Previous

റിയാദ് ഇന്ത്യൻ സ്കൂളിന് പുതിയ അമരക്കാരി; മൈമൂന അബ്ബാസ് ചുമതലയേറ്റു.

Read Next

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍: അസാധാരണ വിജ്ഞാപനം നിര്‍ണായക ബില്ലിന്മേല്‍ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »